National

അഴിയെണ്ണാതെ തടിയൂരി അനില്‍ അംബാനി; എറിക്‌സണ് 462 കോടി തിരിച്ചടച്ചു 

അനില്‍ അംബാനി
അനില്‍ അംബാനി

സ്വീഡിഷ് കമ്പനിയായ എറിക്‌സണ് നല്‍കാനുള്ള തുക ഉടനെ തിരിച്ചടയ്ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് കീഴടങ്ങി അനില്‍ അംബാനി. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ തുക കൈമാറിയെന്ന് എറിക്‌സന്റെ വക്താവ് അറിയിച്ചു. ഈ മാസം എറിക്‌സണ് 450കോടി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് അനില്‍ അംബാനി മൂന്നുമാസം തടവ് അനുഭവിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേസ് പരിഗണിക്കവെ, അനില്‍ അംബാനിയുടെത് ഗര്‍വ്വിഷ്ട മനോഭാവമാണെന്ന് വിലയിരുത്തിയ കോടതി അംബാനിയും റിലയന്‍സിന്റെ രണ്ട് ഡയറക്ടര്‍മാരും കോടതിയലക്ഷ്യത്തിന് പിഴ ചുമത്തണമെന്നും വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മേല്‍ക്കോടതി വിധി അംഗീകരിക്കുന്നതായി അനില്‍ അംബാനി അറിയിച്ചത്.

മുതലും പലിശയുമടക്കം 571 കോടിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എറിക്‌സണ് നല്‍കാനുള്ളത്. ഇത് തിരിച്ചുനല്‍കാതെ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാണ് എറിക്‌സണ്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

45,000 കോടി രൂപയുടെ കടത്തില്‍ എത്തിനില്‍ക്കുന്ന അനില്‍ അംബാനി ഗ്രൂപ്പുമായി 2014ലാണ് ടെലികോം സാമഗ്രി നിര്‍മ്മാതാക്കളായ എറിക്‌സണ്‍ കരാറിലേര്‍പ്പെട്ടത്. ഏഴ് ഇടപാടുകളിലായി 1600 കോടി രൂപ അംബാനി സ്വീഡിഷ് കമ്പനിയ്ക്ക് നല്‍കാനുണ്ടായിരുന്നു. പിന്നീട് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഒത്തുതീര്‍പ്പില്‍ കടം 550 കോടിയായി കുറയ്ക്കാന്‍ ധാരണയാവുകയായിരുന്നു.

തിരിച്ചടവിനായി 2018 സെപ്തംബര്‍ 30നും ഡിസംബര്‍ 15നുമായി റിലയന്‍സിന് സമയങ്ങള്‍ നല്‍കിയിരുന്നെങ്കിലും തിരിച്ചടവുണ്ടായില്ല. തുടര്‍ന്നാണ് സ്വീഡിഷ് കമ്പനി പരാതിയുമായി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

സെപ്തംബര്‍ 30നുള്ളില്‍ പണം നല്‍കുമെന്നായിരുന്നു കോടതിയെ സാക്ഷിയാക്കി അംബാനി നല്‍കിയ ഉറപ്പ്. കടം പകുതിയില്‍ താഴെയായി കുറച്ചുനല്‍കിയിട്ടും തിരിച്ചുകിട്ടാതായതോടെയായിരുന്നു എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫോണ്‍ വ്യവസായത്തില്‍നിന്നും 2017ല്‍ റിലയന്‍സ് പിന്മാറുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018