National

ഹിറ്റ്‌ലറിനെ കുറിച്ച് പോസ്റ്റിട്ടതിന് മോഡി വിമര്‍ശകനെ ഫേസ്ബുക്ക് വിലക്കി; സക്കര്‍ബര്‍ഗ് ചൗക്കിധാരായതറിഞ്ഞില്ലെന്ന് ട്രോള്‍; പ്രതിഷേധത്തില്‍ വിലക്ക് പിന്‍വലിച്ചു  

മോഡിയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ധ്രുവ് രതീയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ അര്‍ധരാത്രി ഫേസ്ബുക്ക് വിലക്കി. ഫേസ്ബുക്ക് പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. എന്നാല്‍ വിലക്കിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തെറ്റു പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് വിലക്ക് നീക്കി.

30 ദിവസത്തേക്കായിരുന്നു ഇന്നലെ ഫേസ്ബുക്ക് ധ്രുവിനെ വിലക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് 30 ദിവസം മാത്രമേയുള്ളൂ എന്നിരിക്കെ തന്റെ പേജിനെയും 30 ദിവസത്തേക്ക് വിലക്കിയതിനെതിരെ ഇന്നലെ ധ്രുവ് പ്രതിഷേധമറിയിച്ചിരുന്നു.

ഇന്ന് ഫേസ്ബുക്ക് എന്റെ പേജ് മുപ്പത് ദിവസത്തേക്ക് വിലക്കി. തെരഞ്ഞെടുപ്പിന് 30 ദിവസം മാത്രമാണ് ബാക്കിയുള്ളുവെന്നതും മോഡിയുടെതടക്കമുള്ള ബിജെപിയുടെ പ്രധാന പ്രൊപ്പഗാന്‍ഡ പേജുകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത എന്റെ പേജിനും ലഭിക്കുന്നുവെന്നത് യാദൃശ്ചികമായി തോന്നുന്നു.
ധ്രുവ്

30 ലക്ഷത്തോളം ആളുകള്‍ക്കിടയില്‍ തന്റെ പേജ് ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതിന്റെ സ്‌ക്രീന്‍ ഷോട്ടും ധ്രുവ് പങ്കുവച്ചിരുന്നു.

ഹിറ്റ്‌ലറുടെ ജീവ ചരിത്രത്തെ കുറിച്ച് ബ്രിട്ടാണിക്കയുടെ എന്‍സൈക്‌ളോപ്പീഡിയയിലുള്ള വിവരങ്ങള്‍ പങ്കുവെച്ചതിനാണ് തന്നെ വിലക്കിയതെന്ന് ധ്രുവ് നേരത്തെ പ്രതികരിച്ചിരുന്നു. ഹിറ്റ്‌ലറുടെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ പോസ്റ്റ് ചെയ്ത ധ്രുവ് ചില വരികള്‍ക്ക് അടിവരയിട്ടിരുന്നു. ആ വരികളാണ് ഫേസ്ബുക്ക് വിലക്കിന് കാരണമായത്.

ഹിറ്റ്‌ലര്‍ എല്ലാ തരത്തിലുമുള്ള പ്രൊപ്പഗാന്‍ഡകളും ഉപയോഗിച്ചിരുന്നു, വിവാഹം തന്റെ കരിയറിനെ ബാധിക്കുമെന്ന കാരണത്താല്‍ ഹിറ്റ്‌ലര്‍ ഒഴിവാക്കിയിരുന്നു. ഹിറ്റ്‌ലറിന് തന്റെ പാര്‍ട്ടിയേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടായിരുന്നു, മുതലാളിമാരുടെ കയ്യില്‍ നിന്ന് ഹിറ്റ്‌ലര്‍ വാങ്ങിയ പണം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. തുടങ്ങിയ വരികളായിരുന്നു ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരുന്നത്.

വിലക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പ്രതികരണമായെത്തിയിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഫേസ്ബുക്ക് ബിജെപിയുടെ പ്രധാന വിമര്‍ശകനെ തടയാന്‍ ശ്രമിക്കുകയാണെന്ന് ചിലര്‍ പ്രതികരിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗ്ചൗക്കിദാര്‍ ആയത് അറിയില്ലായിരുന്നുവെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018