National

‘കാവല്‍ക്കാരനാണെങ്കില്‍ എന്റെ മകന്‍ എവിടെയെന്ന് പറയു’; മോഡിയുടെ ‘ചൗക്കിദാര്‍’ പ്രചരണത്തിനെതിരെ നജീബിന്റെ മാതാവ് 

നരേന്ദ്രമോഡി കാവല്‍ക്കാരനാണെങ്കില്‍ തന്റെ മകന്‍ എവിടെയെന്ന് വ്യക്തമാക്കണമെന്ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ‘മേം ഭീ ചൗക്കിദാര്‍’ (ഞാനും കാവല്‍ക്കാരന്‍) എന്ന മുദ്രാവാക്യത്തിനെതിരെയാണ് ഫാത്തിമ നഫീസിന്റെ പ്രതികരണം.

‘എവിടെയാണ് നജീബ്?’ എന്ന ഹാഷ് ടാഗോടുകൂടി ആരംഭിച്ച ഫാത്തിമാ നഫീസിന്റെ ട്വീറ്റില്‍ എബിവിപി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാത്തെന്താണ്, മൂന്ന് ഉന്നത അന്വേഷണ ഏജന്‍സികളും നജീബിനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത് എന്ത് കൊണ്ട് എന്നിങ്ങനെ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ ബിജെപി നേതാക്കള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പേരിനോടപ്പം ചൗക്കീദാര്‍ എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നിങ്ങളുടെ ചൗക്കിദാര്‍ തലയുയര്‍ത്തി നിന്നു രാജ്യത്തെ സേവിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചിരുന്നു. അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരാടുന്നവരെല്ലാം കാവല്‍ക്കാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും കാവല്‍ക്കാരണെന്ന് പറയുന്നു. ഞാനും ചൗക്കിദാറാണ് എന്നും മോഡി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു)യിലെ മഹി മന്ദ്വവി ഹോസ്റ്റലില്‍ നിന്ന് 2016 ഒക്ടോബര്‍ 15 നാണ് നജീബ് അഹമ്മദിനെ കാണാതാവുന്നത്. നജീബിനെ കാണാതാവുന്നതിന്റെ തലേന്ന് രാത്രി വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി യില്‍പ്പെട്ട ചിലര്‍ നജിബിന്റെ അടുത്ത് വന്ന് ബഹളം വച്ചതായി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.

ഏഴുമാസത്തെ അന്വേഷണത്തില്‍ നജീബ് എവിടെയാണെന്ന് യാതൊരു അറിവും പോലീസിന് ലഭിക്കാതായതോടുകൂടി കഴിഞ്ഞവര്‍ഷം മെയ് 16ന് കേസ് സിബിഐക്ക് കൈമാറിയിരുന്നു.

ഒന്‍പത് വിദ്യാര്‍ത്ഥികള്‍ നജീബിനെ കൈയേറ്റം ചെയ്യുന്നത് കണ്ടതായി പതിനെട്ട് വിദ്യാര്‍ത്ഥികള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എബിവിപി പ്രവര്‍ത്തകരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഇത്. പിന്നീട് നജീബിന്റെ തിരോധാനം സംബന്ധിച്ചകേസ് അവസാനിപ്പിക്കുവാന്‍ ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018