National

കശ്മീരില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു ; ശ്രീനഗറില്‍ വന്‍ പ്രതിഷേധം, ഇന്റര്‍നെറ്റ് റദ്ദാക്കി

റിസ്വാന്‍ പണ്ഡിറ്റ്  
റിസ്വാന്‍ പണ്ഡിറ്റ്  

ശ്രീനഗറില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവന്തിപോര സ്വദേശി റിസ്വാന്‍ പണ്ഡിറ്റാണ് (28) കസ്റ്റഡി മരണത്തിന് ഇരയായത്. മൂന്നുദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്ന റിസ്വാന്‍ തിങ്കാഴ്ച്ച രാത്രിയോടെയാണ് മരിച്ചത്. തീവ്രവാദവുമായി ബന്ധപ്പെട്ട അേന്വേഷണത്തോടനുബന്ധിച്ചായിരുന്നു പൊലീസ് റിസ്വാനെ കസ്റ്റഡിയിലെടുത്തത്.

റിസ്വാന്റെ മരണവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേട്ട് തല അന്വേഷണം പൊലീസ് അന്വേഷണവും ആരംഭിച്ചെന്ന് ശ്രീനഗര്‍ പൊലീസ് അറിയിച്ചു. മരണ വാര്‍ത്ത പരന്നതോടെ ശ്രീനഗറിലെ വിവിധ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പലസ്ഥലങ്ങളിലും പ്രതിഷേധക്കാരും സേനാവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. പ്രാദേശിക ഭരണകൂടം താല്കാലികമായി പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും കസ്റ്റഡി മരണത്തിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തി.

വീടുകളില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോകുന്ന നിരപരാധികള്‍ ഇപ്പോള്‍ ശവമഞ്ചത്തിലാണ് തിരിച്ചെത്തുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ മര്‍ദ്ദനസമീപനം വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ ആയുധമേന്താന്‍ പ്രേരിപ്പിക്കുകയാണ്. നിങ്ങളുടെ വൃത്തികെട്ട, സങ്കുചിതമായ ദേശീയത പ്രകടിപ്പിക്കാന്‍ കശ്മീരിനെ ഉപയോഗിക്കുന്നത് നിര്‍ത്തൂ. ഞങ്ങള്‍ ആവശ്യത്തിലേറെ സഹിച്ച് കഴിഞ്ഞു.   
മെഹ്ബൂബ മുഫ്തി  
രാത്രികാലങ്ങളില്‍ റെയ്ഡ്, അടിച്ചമര്‍ത്തല്‍, വ്യാപകമായ അറസ്റ്റ്, കസ്റ്റഡിമരണം, സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനാധിപത്യ അവകാശം നിഷേധിക്കല്‍. പിഡിപി-ബിജെപി സഖ്യത്തിന്റെ വിനാശകരമായ തെറ്റിപ്പിരിയലിലും മോഡി സര്‍ക്കാരിന്റെ ബലപ്രയോഗ സമീപനത്തിലും കശ്മീര്‍ ശിക്ഷ അനുഭവിക്കുന്നത് തുടരുകയാണ്.  
ഒമര്‍ അബ്ദുള്ള  

യുവാവായ റിസ്വാന്‍ അഹമ്മദ് ക്രൂരമായ കസ്റ്റഡി കൊലപാതകത്തിന് ഇരയായത് ഞെട്ടിക്കുന്നെന്ന് വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറഞ്ഞു. ഇത്തരം ക്രൂര കൊലപാതകങ്ങള്‍ കശ്മീരി ജനതയുടെ നിസ്സഹായതയും ജീവന് നേരിടുന്ന അരക്ഷിതാവസ്ഥയും ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണെന്നും ഉമര്‍ ഫാറൂഖ് ഫാറൂഖ് ട്വിറ്ററില്‍ കുറിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018