National

കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്ന് അപകടം: 30 പേര്‍ കുടുങ്ങികിടക്കുന്നു, ഇന്നലെ വൈകിട്ട് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം തുടരുന്നു 

കര്‍ണാടകയിലെ ദാര്‍വാഡില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ 12 പെണ്‍കുട്ടികളടക്കം 30 പേര്‍ കുടുങ്ങി കിടക്കുന്നുവെന്ന് പൊലീസ്. തകര്‍ന്ന കെട്ടിടത്തിനിടിയില്‍ നിന്ന് ഇതുവരെ 61 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. അപകടത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.

കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തുണ്ടായിരുന്ന സൈബര്‍ കഫെയില്‍ ജോലിചെയ്തിരുന്ന പെണ്‍കുട്ടികളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പന്ത്രണ്ടുപേര്‍. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) പതിനൊന്ന് ഉദ്യോഗസ്ഥര്‍ മൂന്ന് ടീമുകളായി ഇന്നലെ വൈകുന്നേരം മുതല്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ഇതോടപ്പം ബാംഗ്ലൂരില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗത്തിന്റെ 80 ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്. പത്ത് ആംബുലന്‍സ്, അടിയന്തര വൈദ്യസഹായത്തിനായി അഞ്ച് താല്കാലിക കൂടാരങ്ങളും സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം 3.40 ന് ആണ് ദാര്‍വാഡിലെ കുമരേശ്വര നഗറില്‍ നിര്‍മ്മാണം നടക്കുന്നതിനിടയില്‍ കെട്ടിടം നിലം പൊത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രക്ഷാപ്രവര്‍ത്തിലേര്‍പ്പെടുന്നതിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ദര്‍വാഡിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് വിനയ് കുല്‍ക്കര്‍ണിയുടെ ബന്ധുവായ ഗംഗാദര്‍ ഷിന്ധി എന്ന ആളാണ് കെട്ടിട ഉടമകളില്‍ ഒരാള്‍. ഇയാള്‍ ഭാഗീകമായി കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കിയെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹബ്ബാലി ദാര്‍വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് അനധികൃതമായി കരസ്ഥമാക്കിയതായി അക്ഷേപമുയരുന്നുണ്ട്.

കെട്ടിട ഉടമകള്‍ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അപകടത്തിന് കാരണക്കാരായവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപികരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018