National

‘ചൗക്കിദാറിനെ’ മലര്‍ത്തിയടിക്കാന്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുമായി കോണ്‍ഗ്രസ്; മോഡിയുടെ ‘വാഗ്ദാനങ്ങള്‍’ എണ്ണിപ്പറയും 

ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തെ മറികടക്കാനാണ് ബിജെപി ശ്രമം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്. 'മെയിന്‍ ബി ചൗക്കിദാര്‍' എന്ന തലക്കെട്ടില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരുന്നു. മോഡിയാണ് പ്രചരണം ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ കോണ്‍ഗ്രസും ആരംഭിക്കുന്നത്. ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തെ മറികടക്കാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ കൂടുതല്‍ കരുത്തോടെ പ്രഹരിക്കാനാണ് സോഷ്യല്‍ മീഡിയ ക്യാമ്പെയിനിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ക്യാമ്പയിനുകള്‍ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് ഏജന്‍സികളെ കോണ്‍ഗ്രസ് സമീപിക്കുകയും ചെയ്തു. 'ഡിസൈന്‍ ബോക്‌സ്', 'നിക്‌സന്‍', 'സില്‍വര്‍ പുഷ്' എന്നിങ്ങനെ മൂന്ന് ഏജന്‍സികളെയാണ് കോണ്‍ഗ്രസ് സമീപിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുവേണ്ടി ഡിജിറ്റല്‍ ക്യാംപയിന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരുന്നത് ഡിസൈന്‍ബോക്‌സായിരുന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മിഡീയ പ്ലാറ്റഫോമുകളിലാകും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. തൊഴിലവസരങ്ങള്‍, കാര്‍ഷിക ദുരന്തങ്ങള്‍, ചരക്ക് സേവന നികുതി, നേട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലും ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ നടത്തും.

അടുത്ത ആഴ്ചയോടെ കോണ്‍ഗ്രസ് പ്രചാരണങ്ങളുമായി മുന്നോട്ട് പോകും. മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഏജന്‍സികള്‍ക്ക് അവരുടെ പ്രചാരണങ്ങള്‍ പുറം കരാര്‍ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി. തൊഴില്‍, കര്‍ഷക ദുരിതം, ജിഎസ്ടി, നോട്ടുനിരോധനം, തുടങ്ങി, എന്തൊക്കെ ബിജെപി വാഗ്ദാനം ചെയ്‌തോ അതൊന്നും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഏറെ പ്രാധാന്യം സോഷ്യല്‍ മീഡിയായിക്കുണ്ട്. ഇതോടെ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നീ കമ്പനികള്‍ പെരുമാറ്റ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടത്തിന് അനുസരിച്ച് സോഷ്യല്‍ മീഡിയ/ഇന്റര്‍നെറ്റ് സേവനങ്ങള്‍ പാലിക്കേണ്ട പെരുമാറ്റ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്റര്‍നെറ്റ് കമ്പനികളോടും സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളുമായും വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങളുടെ പ്രതിനിധികളുമായും ചേര്‍ന്ന യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമായത്. കമ്മീഷന്റെ നിര്‍ദേശം കമ്പനികളും സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളും അംഗീകരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബിജെപി പ്രചരണത്തിനായി അടുത്തിടെയാണ് നരേന്ദ്ര മോഡി 'ചൗക്കിദാര്‍ നരേന്ദ്രമോഡി'യെന്ന് ട്വിറ്ററില്‍ പേര് മാറ്റിയത്. മോഡിയെ പിന്തുടര്‍ന്ന് അമിത് ഷായും പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 'ചൗക്കിദാര്‍ അമിത്ഷാ' എന്നാണ് മാറ്റം വരുത്തിയത്. പിയൂഷ് ഗോയല്‍, ജഗത് പ്രകാശ് നദ്ദ, ഹര്‍ഷ് വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും ചൗക്കിദാര്‍ എന്ന് പേരിന് മുമ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 'മെയിന്‍ ബി ചൗക്കിദാര്‍ ഹൂന്‍' എന്നീ തലക്കെട്ടില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരുന്നു. ചൗക്കിദാര്‍ കളളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തെ മറികടക്കാനാണ് ബിജെപി ശ്രമം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018