National

‘അപ്പോള്‍ ആ 68 പേരും സ്വയം മരിച്ചതാണോ, നമ്മള്‍ ആരില്‍ വിശ്വാസമര്‍പ്പിക്കും?’; അസീമാനന്ദിനെ വെറുതെവിട്ടതില്‍ മുന്‍ ഐബി ഡയറക്ടര്‍  

കുറ്റവിമുക്തനാക്കിയ കോടതിവിധിയ്ക്ക് ശേഷം അസീമാനന്ദ്  
കുറ്റവിമുക്തനാക്കിയ കോടതിവിധിയ്ക്ക് ശേഷം അസീമാനന്ദ്  

സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ പ്രതികളായ നാല് പേരേയും സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചതില്‍ അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍. പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള കോടതിവിധി വന്‍ തിരിച്ചടിയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ 'ദ ടെലഗ്രാഫ്' പത്രത്തോട് പറഞ്ഞു.

അപ്പോള്‍, ആ 68 പേരേയും ആരും കൊന്നതല്ല, അവര്‍ സ്വയം മരിച്ചതാണ്, എന്നാണോ? സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് തെളിവുകള്‍ മാറുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ക്രിമിനല്‍ നീതിന്യായവ്യവസ്ഥയേക്കുറിച്ച് ഇത് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട് നമ്മള്‍ ആരില്‍ വിശ്വാസം അര്‍പ്പിക്കും.  
ഐബി ഡയറക്ടര്‍  

സംഝോത സ്‌ഫോടനകേസില്‍ പ്രതികളായ നബാ കുമാര്‍ സര്‍ക്കാര്‍ (അസീമാനന്ദ്), ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെ ഹരിയാനയിലെ എന്‍ഐഎ പ്രത്യേക കോടതി സംശയത്തിന്റെ ആനുകൂല്യത്തിലാണ് വെറുതെ വിട്ടത്. അന്വേഷണത്തില്‍ എന്‍ഐഎ ബോധപൂര്‍വ്വം വീഴ്ച്ച വരുത്തിയതിനാലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് ശക്തമായ ആരോപണമുണ്ട്. സ്‌ഫോടനം നടന്ന ട്രെയിനിലുണ്ടായിരുന്ന പാകിസ്താന്‍ സ്വദേശിനിയായ സ്ത്രീ താന്‍ നിര്‍ദ്ദേശിക്കുന്ന ദൃക്‌സാക്ഷികളെ വിചാരണയില്‍ ഉള്‍പെടുത്തണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്‍ഐഎ പ്രത്യേക ജഡ്ജ് ജഗ്ദീപ് സിങ് ഹര്‍ജി തള്ളുകയാണുണ്ടായത്.

ഇന്ത്യ-പാകിസ്താന്‍ ട്രെയിനായ സംഝോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരി 18നാണ് സ്‌ഫോടനമുണ്ടായത്. ഇന്ത്യയിലെ അവസാന സ്‌റ്റേഷനായ അട്ടാരിയിലേക്കുള്ള (അമൃത്‌സര്‍) മാര്‍ഗമധ്യേ നടന്ന സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു. ഇരകളില്‍ 42 പേര്‍ പാകിസ്താന്‍ സ്വദേശികളായിരുന്നു. പൊട്ടാത്ത രണ്ട് സ്യൂട്ട്‌കെയ്‌സ് ബോംബുകളും ട്രെയിനില്‍ നിന്ന് കണ്ടെടുത്തു.  

കേസില്‍ മുഖ്യപ്രതിയായിരുന്ന ആസീമാനന്ദ് ആര്‍എസ്എസ് സംഘടനയായ വനവാസി കല്യാണ്‍ ആശ്രമത്തിന് വേണ്ടി പുരുലിയ, ബാങ്കുറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധയാര്‍ജ്ജിച്ച സംഘ്പരിവാര്‍ നേതാവുമായിരുന്നു ഇയാള്‍. സ്‌ഫോടനം നടത്തിയവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു എന്നതായിരുന്നു അസീമാനന്ദിനെതിരെയുള്ള കുറ്റം. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയും വിചാരണ നേരിട്ട മറ്റ് മൂന്ന് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയും ചെയ്തു.

‘അപ്പോള്‍ ആ 68 പേരും സ്വയം മരിച്ചതാണോ, നമ്മള്‍ ആരില്‍ വിശ്വാസമര്‍പ്പിക്കും?’; അസീമാനന്ദിനെ വെറുതെവിട്ടതില്‍ മുന്‍ ഐബി ഡയറക്ടര്‍  
2017 മാര്‍ച്ചില്‍ എന്‍ഐഎ അസീമാനന്ദിനെ അജ്‌മേര്‍ സ്‌ഫോടനക്കേസില്‍ നിന്നും കുറ്റവിമുക്തനാക്കി.  

ഹരിയാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം 2010 ജൂലൈയിലാണ് എന്‍ഐഎയ്ക്ക് കൈമാറുന്നത്. 2011 ജൂണില്‍ എന്‍ഐഎ എട്ട് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എട്ടില്‍ നാല് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. സുനില്‍ ജോഷി എന്നയാളാണ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെട്ടത്. 2007 ഡിസംബറില്‍ മധ്യപ്രദേശിലെ ദേവാസില്‍ വീടിന് സമീപത്ത് വെച്ച് സുനില്‍ ജോഷി വെടിയേറ്റുമരിച്ചു. രാമചന്ദ്ര കല്‍സാങ്ഗ്ര, സന്ദീപ് ഡാങ്കെ, അമിത് എന്നിവരായിരുന്നു മറ്റ് കുറ്റാരോപിതര്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. മൂവരേയും പ്രഖ്യാപിത കുറ്റവാളികളാക്കിക്കൊണ്ടുള്ള പ്രസ്താവനയിറങ്ങുക മാത്രമാണുണ്ടായത്.

68 പേര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധിയെ ചരിത്രപരമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. കോടതിവിധിയെ ശക്തമായി അപലപിച്ചും നീതിയോടുള്ള പരിഹാസമെന്ന് വിശേഷിപ്പിച്ചും പാകിസ്താന്‍ രംഗത്തെത്തി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക് ഭരണകൂടം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018