National

ബിജെപിയെ പ്രതിസന്ധിയിലാക്കി കാരവന്‍ മാഗസിന്റെ വന്‍ വെളിപ്പെടുത്തല്‍; നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും 1800 കോടി കൈമാറിയതായി യെദ്യൂരപ്പയുടെ ഡയറി; ആദായ നികുതി വകുപ്പിന്റെ കൈവശമുളള രേഖ പുറത്ത് വിട്ടു 

ബിജെപി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ പണം കൈമാറിയതായി വെളിപ്പെടുത്തല്‍. ആദായ നികുതി വകുപ്പിന്റെ പക്കലുളള ബിജെപി നേതാവിന്റെ ഡയറിയിലാണ് പണം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഉളളത്. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കുമായി നല്‍കിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ കേസുകള്‍ക്കായി ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയെന്നും ഡയറിയില്‍ പറയുന്നു എന്നാല്‍ ഏതെല്ലാം കേസുകള്‍ക്ക് വേണ്ടിയാണ് പണം കൈമാറിയതെന്നോ ഏതെല്ലാം ജഡ്ജിമാര്‍ക്കാണ് പണം നല്‍കിയതെന്നോ വ്യക്തമാക്കിയിട്ടില്ല.

കാരവന്‍ മാഗസിനാണ് ഡയറി പകര്‍പ്പ് പുറത്ത് വിട്ടത്. യെദ്യൂരപ്പയുടെ കയ്യൊപ്പോട് കൂടിയതാണ് ഓരോ പേജും എന്ന് കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 2009 ജനുവരി 17, 18 തിയ്യതികളിലെ ഡയറി പേജുകളാണ് പുറത്ത് വന്നിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് നല്‍കിയ കൈക്കൂലിയാണ് ഇതെന്നും ആരോപണമുണ്ട്.

ബിജെപിയെ പ്രതിസന്ധിയിലാക്കി കാരവന്‍ മാഗസിന്റെ വന്‍ വെളിപ്പെടുത്തല്‍; നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും 1800 കോടി കൈമാറിയതായി യെദ്യൂരപ്പയുടെ ഡയറി; ആദായ നികുതി വകുപ്പിന്റെ കൈവശമുളള രേഖ പുറത്ത് വിട്ടു 

ഡയറിയിലെ വിശദാംശങ്ങള്‍

  • ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി
  • നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റിലിക്കും കൂടി 150 കോടി
  • രാജ്‌നാഥ് സിങിന് 100 കോടി
  • മുരളി മനോഹര്‍ ജോഷിക്കും എല്‍കെ അദ്വാനിക്കും കൂടി 50 കോടി
  • ജഡ്ജിമാര്‍ക്ക് 250 കോടി
  • അഭിഭാഷകര്‍ക്ക് 50 കോടി
  • ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി

2017 മുതല്‍ ഡയറി ആദായ നികുതി വകുപ്പിന്റെ കൈവശമുണ്ടെന്നും കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണ്‍ ജയ്റ്റിലിയുടെ അടുത്ത് ഈ രേഖകള്‍ എത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ശേഷം നടപടികള്‍ മരവിപ്പിക്കപെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

2011 ല്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പിന്റെ കൈവശം യെദ്യൂരപ്പയുടെ ഡയറി എത്തിചേര്‍ന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018