National

ഛത്തീസ്ഗഢിലെ 170,000 ഹെക്ടര്‍ നിബിഡവനഭൂമി മോഡി സര്‍ക്കാര്‍ കല്‍ക്കരി ഖനനത്തിന് വിട്ടുകൊടുത്തു; കാട് കുളംതോണ്ടാനെത്തുന്നത് അദാനി  

ഛത്തീസ്ഗഢില്‍ നിബിഢ വനമേഖലയായ ഹസ്ദിയോ അരാന്ദിലെ പര്‍സയില്‍ 170,000 ഹെക്ടര്‍ കല്‍ക്കരി ഖനനം നടത്താനായി കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുത്തു. മധ്യഇന്ത്യയിലെ ഏറ്റവും ജൈവ സമ്പത്താര്‍ന്ന വനമേഖലയില്‍ 'ഓപ്പണ്‍ കാസ്റ്റ് മൈനിങ്' (മണ്ണും വൃക്ഷലതാദികളും ഖനനപ്രദേശത്ത് നിന്ന് നീക്കം ചെയ്ത ശേഷം കുഴിച്ചെടുക്കുന്ന രീതി) ചെയ്യാനാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

ഹസ്ദിയോ അരാന്ദില്‍ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡിന്റെ (ആര്‍വിയുഎന്‍എല്‍) ഉടമസ്ഥതയിലുള്ള 30 കല്‍ക്കരി ബ്ലോക്കുകളില്‍ ഒന്നാണ് പര്‍സ. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കീഴിലുള്ള രാജസ്ഥാന്‍ കോളിയെറീസാണ് പര്‍സയില്‍ ഖനനം നടത്തുക. സ്റ്റേജ് വണ്‍ അനുമതിയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയത്. ഖനനത്തിന് നല്‍കുന്ന പ്രദേശത്ത് 841 ഹെക്ടര്‍ കൊടും വനമാണെന്ന് വിദഗ്ധസമിതിയുടെ (എക്‌സ്‌പേര്‍ട്ട് അപ്രെയ്‌സല്‍ കമ്മിറ്റി) മിനിട്‌സിലുണ്ട്.

വിദഗ്ധസമിതി മൂന്ന് തവണ പരിഗണിച്ച ശേഷമാണ് 2019 ഫെബ്രുവരി 21ന് പരിസ്ഥിതി മന്ത്രാലയം പര്‍സയില്‍ ഖനന അനുമതി നല്‍കിയത്. 2018 ഫെബ്രുവരി 15ന് ചേര്‍ന്ന യോഗത്തില്‍ വിദഗ്ധസമിതി ഛത്തീസ്ഗഢ് ആദിവാസി ക്ഷേമ വകുപ്പിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. ഖനനത്തിന് ഗ്രാമസഭയുടെ അനുമതിയുണ്ടോ, ഖനനം ആദിവാസി വിഭാഗങ്ങളിലുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങള്‍ എന്നിവയേക്കുറിച്ചാണ് സമിതി ആരാഞ്ഞത്. ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന പ്രദേശമായതിനാല്‍ സംസ്ഥാന വന്യജീവി വകുപ്പിന്റെ അഭിപ്രായവും ചോദിച്ചു.

ഛത്തീസ്ഗഢിലെ 170,000 ഹെക്ടര്‍ നിബിഡവനഭൂമി മോഡി സര്‍ക്കാര്‍ കല്‍ക്കരി ഖനനത്തിന് വിട്ടുകൊടുത്തു; കാട് കുളംതോണ്ടാനെത്തുന്നത് അദാനി  

2018 ജൂലൈ 24ന് സമിതി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. 2018 സെപ്റ്റംബറില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയെന്നാണ് ആര്‍വിയുഎന്‍എല്ലിന്റെ മിനിട്‌സ് രേഖയിലുള്ളത്. എന്നാല്‍ ഗ്രാമസഭാ അനുമതി ലഭിച്ചോ എന്നതിനേക്കുറിച്ച് യാതൊരു വിവരവും രേഖയില്‍ ഇല്ല. ഹാസ്ദിയോ അരാന്ദില്‍ കല്‍ക്കരി ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് തീര്‍ച്ചയാകാത്ത കേസുകളുണ്ടോ എന്നും സമിതി ചോദിച്ചിരുന്നു.

പര്‍സയിലെ ഖനനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സുപ്രീം കോടതിയിലുള്ളത്. ഛത്തീസ്ഗഢില്‍ നിന്നുള്ള അഭിഭാഷകനായ സുദീപ് ശ്രീവാസ്തവ ആര്‍വിയുഎന്‍എല്ലിന്റെ ഖനി വ്യാപിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അദാനി എന്റര്‍പ്രൈസസുമായി ചേര്‍ന്നുള്ള ഖനനം അവസാനിപ്പിക്കണമെന്നും ശ്രീവാസ്തവ ഹര്‍ജി നല്‍കി. ഛത്തീസ്ഗഢിലെ ചില വനപ്രദേശങ്ങളില്‍ ഖനനം നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട ആര്‍വിയുഎന്‍എല്‍ നല്‍കിയ ഹര്‍ജിയാണ് രണ്ടാമത്തേത്.

2009ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹസ്ദിയോ അരാന്ദ് വനമേഖലയിലെ ജൈവ സമ്പത്ത് ചൂണ്ടിക്കാട്ടി പ്രദേശത്തെ ‘പ്രവേശിക്കാന്‍ പാടില്ലാത്ത’ ഇടമായി പ്രഖ്യാപിച്ചിരുന്നു.  

തീര്‍പ്പാകാത്ത കേസുകള്‍ ചൂണ്ടിക്കാട്ടി ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ സമീപിച്ചു. എഎസ്ജി ഖനനത്തിന് അനുകൂല നിലപാട് എടുത്തതോടെ ഉപദേശക സമിതിയും തടസമില്ലെന്ന് അറിയിച്ചു. പര്‍സ ഖനനത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി സുപ്രീം കോടതിയിലേയും ഛത്തീസ്ഗഢ് ഹൈക്കോടതിയിലേയും കേസുകള്‍ക്ക് കീഴില്‍ വരുന്നതാണെന്ന് ഫെബ്രുവരി 21ലെ വിദഗ്ധ സമിതി (ഇഎസി) യോഗത്തിന്റെ മിനിട്‌സിലുണ്ട്. മൂന്നാമതൊരു കക്ഷി (സാങ്കേതിക സ്ഥാപനമോ ഏജന്‍സിയോ) എല്ലാ മൂന്നുവര്‍ഷത്തിലും ഒരിക്കല്‍ പരിശോധന നടത്തണമെന്ന നിബന്ധനയുമുണ്ടായിരുന്നു.

ഛത്തീസ്ഗഢിലെ 170,000 ഹെക്ടര്‍ നിബിഡവനഭൂമി മോഡി സര്‍ക്കാര്‍ കല്‍ക്കരി ഖനനത്തിന് വിട്ടുകൊടുത്തു; കാട് കുളംതോണ്ടാനെത്തുന്നത് അദാനി  

ഖനനവുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതികവും നിയമപരവുമായിട്ടുള്ള ഉത്കണ്ഠകള്‍ ചൂണ്ടിക്കാട്ടി ഛത്തീസ്ഗഢ് ബച്ചാവോ ആന്ദോളന്‍ ഇഎസിയെ സമീപിച്ചിരുന്നു. വടക്കന്‍ ഛത്തീസ്ഗഢ് സുര്‍ഗുജ ജില്ലയിലെ രണ്ട് ഗ്രാമങ്ങള്‍ ഖനനത്തെ തങ്ങള്‍ അനുകൂലിച്ചെന്നാരോപിക്കുന്ന ഗ്രാമസഭാ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതും സംഘടന ചൂണ്ടിക്കാണിച്ചു. കിഴക്കന്‍ പര്‍സയിലും കേടെ ബസാവോയിലും ഖനനത്തിന് അനുമതി നല്‍കിയത് ഹസ്ദിയോ അരാന്ദ് മേഖലയുടെ ഉള്‍ഭാഗം തുറന്നുകൊടുക്കില്ലെന്ന ഉറപ്പിന്‍മേല്‍ ആയിരുന്നെന്നും പരിസ്ഥിതി പ്രവര്‍കര്‍ പറയുന്നു. ഇപ്പോള്‍ ഖനനത്തിനായുള്ള പാരിസ്ഥിതിക അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ഹാസ്ദിയോ അരാന്ദിന്റെ ഹൃദയമേഖലയിലാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018