National

യെദ്യൂരപ്പയുടെ കൈയക്ഷരം ഇങ്ങനെയല്ലെന്ന് ബിജെപി; ഡയറി രേഖകള്‍ വ്യാജമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി  

യെദ്യൂരപ്പ
യെദ്യൂരപ്പ

ബിജെപി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ 18,000 കോടി കൈമാറിയതായുള്ള വെളിപ്പെടുത്തല്‍ തള്ളി പാര്‍ട്ടി. 'യെദ്യൂരപ്പ ഡയറി' നുണകളുടെ വലയാണെന്ന വാദവുമായി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.

പുറത്തുവന്ന രേഖകള്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നല്‍കിയതാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൈയക്ഷരം യെദ്യൂരപ്പയുടേത് അല്ലെന്ന് തെളിഞ്ഞതാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസ് പരാജയഭീതിയില്‍ സമനില തെറ്റിയിരിക്കുകയാണ്. കേസില്‍ പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്നും കേന്ദ്രമന്ത്രി ബിജെപി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രേഖകള്‍ വ്യാജവും കെട്ടിച്ചമച്ചതും ആണെന്ന് ആദായ നികുതി വകുപ്പ് തെളിയിച്ചതാണെന്ന വാദവുമായി ബി എസ് യെദ്യൂരപ്പ രംഗത്തെത്തി. വെളിപ്പെടുത്തലിന് ശേഷം വിളിച്ചുചേര്‍ത്ത ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും ആശയ ദാരിദ്ര്യത്തിലാണ്. മോഡിയുടെ സ്വീകാര്യത വര്‍ധിക്കുന്നതില്‍ അവര്‍ നിരാശരാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പേ അവര്‍ തോറ്റുപോയി. ആദായ നികുതി വകുപ്പ് രേഖകല്‍ കെട്ടിച്ചമച്ചതാണെന്നും വ്യാജമാണെന്നും മുന്‍പ് തെളിയിച്ചിട്ടുണ്ട്.  
ബി എസ് യെദ്യൂരപ്പ  

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ കഥ മാധ്യമങ്ങള്‍ക്ക് ഇട്ടുകൊടുത്തതാണ്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ തെറ്റും അപ്രസക്തവുമാണ്. ബന്ധപ്പെട്ടവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തലിന് പരാതി നല്‍കുന്നതിനേക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തുകയാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018