National

മോഡിയെ വിമര്‍ശിച്ചതിന് ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയില്‍; കാണാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബം 

ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ കുമാര്‍ വാങ്കേമിനെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 27 മുതല്‍ 39 വയസുകാരനായ മാധ്യമപ്രവര്‍ത്തകന്‍ ജയിലായിരുന്നു. ഇംഫാലിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെഐഎംഎസ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരെണ്‍ സിംഗിനേയും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന്റെ പേരിലാണ് മാധ്യമ പ്രവര്‍ത്തകനെ ജയിലടച്ചത്. മാര്‍ച്ച് 20 നാണ് കിഷോറിനെ ജെഐഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സിംഗിന്റെ ഭാര്യ രഞ്ജിത എലംങ്ബാം ‘ദ വയറി’നോട് പറഞ്ഞു. കിഷോര്‍ കുമാറിന് അസുഖമാണെന്ന് അഭിഭാഷകനില്‍ നിന്നാണ് അറിഞ്ഞതെന്നും അഭിഭാഷകനെ ജയില്‍ അധികൃതരാണ് അറിയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് രഞ്ജിത പറയുന്നു. രാഹുല്‍ ഗാന്ധി ഇംഫാല്‍ സന്ദര്‍ശിക്കുന്നതിനാലാണ് സുരക്ഷ ശക്തമാക്കിയതെന്നാണ് ആദ്യം തങ്ങള്‍ കരുതിയത്. കിഷോര്‍ ഉള്ളതുകൊണ്ടാണ് ഇത്രയധികം സുരക്ഷ ഉദ്യേഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്ന് എന്നാല്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. തന്നേയും തന്റെ സഹോദരനേയും കിഷോറിനെ കാണാന്‍ അനുവദിച്ചിട്ടില്ലാ എന്നും അവര്‍ ആരോപിച്ചു.

ക്രമാധീതമായി തൂക്കം കുറഞ്ഞിരിക്കുന്ന കിഷോറിന്റെ ഷുഗര്‍ലെവല്‍ വളരെ കൂടുതലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഡോക്ടര്‍ അദ്ദേഹത്തിന് പ്രത്യേകം ആഹാരക്രമം നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് പാലിക്കുന്നുണ്ടോ എന്ന് അറിയാന്‍ മാര്‍ഗ്ഗമൊന്നും ഇല്ല.
രഞ്ജിത എലംങ്ബാം

ഒരു വര്‍ഷത്തെ തടവിനാണ് കിഷോറിനെ ശിക്ഷിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന നടപടി ഇയാളില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ എന്ന നിലയിലായിരുന്നു അറസ്റ്റ്. മോഡിയേയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ഭൈരണ്‍ സിങ്ങിനേയും വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു ദേശീയ സുരക്ഷ നിയമം ഉപയോഗിച്ചുള്ള സര്‍ക്കാര്‍ നീക്കം.

മണിപ്പൂര്‍ മുഖ്യമന്ത്രി ഭൈരണ്‍ സിങ്ങിനെ മോഡിയുടെ കളിപ്പാവ എന്ന് ഫേസ്ബുക്ക് വീഡിയോയില്‍ വിളിച്ചതാണ് മാധ്യമപ്രവര്‍ത്തകനെതിരെയുള്ള നടപടിക്ക് കാരണം. മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത്ര റാണി ജാന്‍സിയിലെ ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷിക പരിപാടി സംഘടിപ്പിച്ച ആര്‍എസ്എസിനേയും കിഷോര്‍ചന്ദ്ര വിമര്‍ശിച്ചിരുന്നു. ഒരു മാസം തടവിലായതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയായ ഒരു വര്‍ഷത്തെ തടവ് വിധിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018