National

കസ്റ്റഡിയില്‍ മരിച്ച കശ്മീരി അദ്ധ്യാപകന്റെ ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്റെ പാടുകള്‍; അനുവാദം ചോദിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് കുടുംബം  

റിസ്വാന്‍ പണ്ഡിറ്റ്  
റിസ്വാന്‍ പണ്ഡിറ്റ്  

കശ്മീരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച് അദ്ധ്യാപകന്‍ റിസ്വാന്‍ അസദ് പണ്ഡിറ്റ് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ട്. റിസ്വാന്റെ ശരീരത്തില്‍ നിറയെ പീഡനമേറ്റതിന്റെ അടയാളങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തി. തലയില്‍ തുന്നലുണ്ടെന്നും വയര്‍ നീരുവന്ന് വീര്‍ത്ത നിലയിലായിരുന്നെന്നും തുടയില്‍ മുറിവുകളുണ്ടെന്നും കുടുംബം പറഞ്ഞു. കുടുംബാംഗങ്ങളില്‍ ആരോടും അനുമതി വാങ്ങാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

പിഎസ്എ പ്രകാരം മാസങ്ങളോളം തടവില്‍ കഴിഞ്ഞ ശേഷം റിസ്വാന്‍ ഈയിടെയാണ് പുറത്തിറങ്ങിയത്. അവനെ ഒരു കാരണവുമില്ലാതെ പീഡിപ്പിച്ചു. ഇപ്പോള്‍ അതും പോരാതെ കൊന്നു കളഞ്ഞിരിക്കുന്നു.
മുബാഷിര്‍ പണ്ഡിറ്റ്, സഹോദരന്‍
മോനേ, എന്റെ കണ്ണേ..ഞാന്‍ നിനക്ക് ഭക്ഷണം വിളമ്പാനായി കാത്തിരിക്കുകയായിരുന്നു.
റിസ്വാന്റെ അമ്മയുടെ വിലാപം

ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വന്ന് റിസ്വാന്റെ മൃതശരീരം ഏറ്റുവാങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം നിഷേധിച്ചിരുന്നു. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ റിസ്വാന്റെ ശരീരം അവന്തിപ്പോര സ്‌റ്റേഷനിലെത്തിച്ചതിന് ശേഷമാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. പിറ്റേന്ന് രാവിലെ തിരികെവിടുമെന്ന ഉറപ്പിലാണ് മകനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് റിസ്വന്റെ പിതാവ് അസദുള്ള പണ്ഡിറ്റ് പറഞ്ഞു.

രാവിലെ തന്നെ വിട്ടയക്കാമെന്ന ഉറപ്പിലാണ് അവര്‍ എന്റെ മകനെ പിടിച്ചുകൊണ്ടുപോയത്. അവന്‍ മരിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള പൊലീസിന്റെ ഫോണ്‍വിളിയാണ് പിന്നെയുണ്ടായത്. ഇത് ക്രൂരമായ കൊലപാതകമാണ്. എന്റെ മകനെ കൊല്ലാനും എന്നിട്ട് ശരീരം വീട്ടിലേക്ക് കൊണ്ടുപോകാനും പറയാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു?  
അസദുള്ള പണ്ഡിറ്റ്

റിസ്വാന്റെ ശരീരം ലഭിച്ചപ്പോള്‍ തങ്ങള്‍ വിചാരിച്ചത് തന്നെയാണ് കണ്ടതെന്ന് മുബാഷിര്‍ പറഞ്ഞു.

മരണം വരെ അവനെ കഠിന പീഡനത്തിന് ഇരയാക്കി. തലയിലെ മുറിവില്‍ കുറഞ്ഞത് അഞ്ച് സ്റ്റിച്ചുകളുണ്ട്. ആന്തരിക അവയവങ്ങള്‍ക്ക് കേട് പറ്റിയതുകൊണ്ട് വയര്‍ നീരുവന്ന് വീര്‍ത്തിരിക്കുന്നു. തുടയില്‍ അനവധി മുറിവുകളും പാടുകളും ഉണ്ട്. അവന്‍ ദയാരഹിതമായി കൊല്ലപ്പെടുകയായിരുന്നു.
മുബാഷിര്‍

തന്റെ സഹോദരനെ കൊലപ്പെടുത്തിയതിന് ശേഷം ശരീരം തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മുമ്പ് അനുമതി വാങ്ങാനുള്ള മര്യാദ പോലും പൊലീസ് കാണിച്ചില്ലെന്ന് മൂത്ത ജ്യേഷ്ഠനായ മുബാഷിര്‍ കൂട്ടിച്ചേര്‍ത്തു.

കസ്റ്റഡിയില്‍ മരിച്ച കശ്മീരി അദ്ധ്യാപകന്റെ ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്റെ പാടുകള്‍; അനുവാദം ചോദിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് കുടുംബം  
QNS

റിസ്വാനും പിതാവും ജമാ അത്ത് ഇ ഇസ്ലാമി പ്രവര്‍ത്തകരാണ്. പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

2015ലും 2017ലും റിസ്വാന്‍ പൊലീസ് പീഡനത്തിന് ഇരയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം കഴിഞ്ഞ ആഗസ്റ്റില്‍ റിസ്വാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കത്വയിലെ (ജമ്മു) ജയിലില്‍ ആറ് മാസം തടവില്‍ കഴിഞ്ഞ റിസ്വാന്‍ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. ഒരു വ്യക്തിയെ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ തടവിലിടാന്‍ പിഎസ്എ നിയമം അധികാരം നല്‍കുന്നുണ്ട്.

ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന റിസ്വാന്‍ അവന്തിപ്പോരയിലെ സ്വകാര്യ സ്‌കൂളില്‍ പ്രിന്‍സിപ്പാളായിരുന്നു. കെമിസ്ട്രിയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. അവന്തിപ്പോര മാര്‍ക്കറ്റിന് സമീപം ഒരു ട്യൂഷന്‍ സെന്ററും നടത്തിയിരുന്നു. ഐയുഎസ്ടിയില്‍ (ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി)യിലെ ഗസ്റ്റ് ലക്ചററുമായിരുന്നു. കശ്മീര്‍ സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി ചെയ്യാനിരിക്കെയാണ് റിസ്വാന്‍ പൊലീസിന്റെ പിടിയിലാകുന്നത്.

കസ്റ്റഡിയില്‍ മരിച്ച കശ്മീരി അദ്ധ്യാപകന്റെ ശരീരത്തില്‍ ക്രൂരമര്‍ദ്ദനത്തിന്റെ പാടുകള്‍; അനുവാദം ചോദിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് കുടുംബം  

ഞായറാഴ്ച്ച രാത്രി 10.30യോടെ ജമ്മു കശ്മീര്‍ പൊലീസ് റിസ്വാന്റെ വീട് റെയ്ഡ് ചെയ്തു. അറസ്റ്റ് ചെയ്യുന്ന കാര്യം ആരേയും അറിയിക്കരുതെന്ന് വീട്ടുകാരെ താക്കീത് ചെയ്താണ് റിസ്വാനെ പിടിച്ചുകൊണ്ടുപോയത്. രണ്ട് ദിവസത്തിന് ശേഷം റിസ്വാന്‍ കസ്റ്റഡിയില്‍ മരിച്ചെന്ന വാര്‍ത്തയെത്തി.

ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് റിസ്വാനെ സംസ്‌കരിച്ചത്. റിസ്വാന്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളെ കൂടാതെ ആയിരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. റിസ്വാന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് തെക്കന്‍ കശ്മീരില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടു. ചൊവ്വാഴ്ച്ച റദ്ദാക്കിയ ഇന്റര്‍നെറ്റ് ലഭ്യത ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. റിസ്വാന്റെ മരണത്തേക്കുറിച്ച് അന്വേഷിക്കാന്‍ മജിസ്‌ട്രേട്ട്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018