National

യെഡ്ഡിയുടെ കോഴ ഡയറിയിലെ ചൗക്കീദാര്‍മാര്‍ ; മോഡിയുടെ ‘കാവല്‍സംഘത്തെ’ ട്രോളി ട്വിറ്ററാറ്റികള്‍

മുഖ്യമന്ത്രി പദം ലഭിക്കുവാനായി ബിജെപി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും 1800 കോടിയോളം രൂപ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ മുന്നോട്ട് വച്ച ചൗക്കിദാര്‍ കാമ്പയിന് തിരിച്ചടി.

കാരവാന്‍ മാഗസിന്‍ വാര്‍ത്ത വെളിപ്പെടുത്തുകയും തൊട്ടുപിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ച് യെദ്യൂരപ്പയുടെത് എന്ന പറയപ്പെടുന്ന ഡയറി പുറത്തു വിടുകയും ചെയ്തതോടെ ട്വിറ്ററില്‍ ആളുകള്‍ ചൗക്കിദാര്‍ കാമ്പയിനെ കളിയാക്കിക്കൊണ്ട് രംഗത്തെത്തി.

യെദ്യൂരപ്പയും , യെദ്യൂരപ്പയുടെ ഡയറിയില്‍ പണം നല്‍കിയെന്ന് പറയപ്പെടുന്ന ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്ങ് എന്നിവരെല്ലാം നേരത്തെ ചൗക്കിദാര്‍ കാമ്പയിന്റെ ഭാഗമായി പേരിന് മുന്‍പ് ‘ചൗക്കിദാര്‍’ (കാവല്‍ക്കാരന്‍ ) എന്ന പേര് ചേര്‍ത്തിരുന്നു. ഇത് മുന്‍ നിര്‍ത്തി തന്നെയാണ് കോണ്‍ഗ്രസും വിമര്‍ശകരും ബിജെപിയുടെ കാമ്പയിന്റെ മുന ഒടിക്കുന്നത്.

ബിജെപിയുടെ എല്ലാ കാവല്‍ക്കാരും കള്ളന്മാരാണ് എന്ന് ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധിയായിരുന്നു വിഷയം ആദ്യം ആയുധമാക്കിയത്. കാവല്‍ക്കാരുടെ സര്‍ക്കാരല്ല ഇന്ത്യക്ക് വേണ്ടതെന്നും രാജ്യം നേരിടുന്ന തൊഴിലില്ലായ്മ അടക്കമുള്ളവ അവഗണിക്കാത്ത സമ്മതിക്കുന്ന അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയുമാണ് ആവശ്യമുളളതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇത്തരം കാവല്‍ക്കാരെ സൂക്ഷിക്കണമെന്നും കോണ്‍ഗ്രസിന്റെ കുറിപ്പിലുണ്ട്.

പ്രിയപ്പെട്ട ഡയറി എന്റെ അഴിമതി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ കുറച്ച് ബിജെപി നേതാക്കള്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചു. അത് ഇപ്പോള്‍ രാജ്യം മുഴുവനും അറിയാം. മറ്റെല്ലാ കള്ളന്മാരെയും സംരക്ഷിക്കുന്ന പോലെ എന്റെ കാവല്‍ക്കാരന്‍ എന്നെ രക്ഷിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്ന് വിശ്വസ്തതയോടെ യെദ്യൂരപ്പ, എന്നായിരുന്നു മറ്റൊരു കുറിപ്പ്.

പ്രധാനമന്ത്രി ഇടനിലക്കാരെ ഒഴിവാക്കിയെന്ന് പറയുന്നത് ശരിയാണെന്നും കേന്ദ്ര മന്ത്രിമാര്‍ നേരിട്ടാണ് വിലയിട്ട് കൈക്കൂലി വാങ്ങുന്നതെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവായ ഷമ മുഹമ്മദിന്റെ ട്വീറ്റ്. തുടര്‍ന്ന് യെദ്യൂരപ്പയുടെ ഡയറിയും അതിലെ കണക്കുകളും ചൂണ്ടിക്കാട്ടി ബിജെപിയെയും ചൗക്കിദാര്‍ കാമ്പയിനെയും എതിരെ രംഗത്തു വരികയായിരുന്നു.

ആദായ നികുതി വകുപ്പിന്റെ പക്കലുളള യെദ്യൂരപ്പയുടെ ഡയറിയിലാണ് 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കുമായി നല്‍കിയതിന്റെ വിവരങ്ങളുള്ളത്. ഈ ഡയറിയുടെ പകര്‍പ്പാണ് കാരവാന്‍ മാഗസിന്‍ ഇന്ന് പുറത്തു വിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുയായിരുന്നു. 2017 മുതല്‍ യെദ്യൂരപ്പയുടെ ഡയറി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പക്കലുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും എന്തുകൊണ്ടാണ് ഇത് അന്വേഷിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച യെദ്യൂരപ്പ കോണ്‍ഗ്രസ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ട ഡയറി കെട്ടിച്ചമച്ചതാണെന്ന് പ്രതികരിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും നേതാക്കള്‍ക്കും പൊതുജനങ്ങളുടെ മുന്നിലുന്നയിക്കാന്‍ വിഷയമൊന്നുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും വളര്‍ച്ചയില്‍ അവര്‍ നിരാശരാണ്. 2019ലെ തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടാണ് അവര്‍ ഇങ്ങനെ പ്രതികരിക്കുന്നതെന്നും യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

അവര്‍ പോരാട്ടം തുടങ്ങുന്നതിന് മുന്‍പ് തന്നെ പരാജയപ്പെട്ടിരിക്കുന്നു. ഇന്നുന്നയിച്ച ആരോപണങ്ങളെല്ലാം തന്നെ ഇതിന് മുന്‍പ് അന്വേഷിച്ചതും രേഖകള്‍ കളവാണെന്ന് തെളിയിച്ചതുമാണ്. രേഖകളും ഒപ്പും കെട്ടിച്ചമച്ചതാണെന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ കണ്ടെത്തിയതാണ്. തെറ്റായ ആരോപണങ്ങുളന്നിയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഈ ആരോപണം ചില മാധ്യമങ്ങള്‍ക്ക് ഇട്ടുകൊടുത്തതാണെന്നും ആരോപണങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018