National

‘കാവല്‍ക്കാരന്‍ കള്ളന്‍, കള്ളന്‍മാരുടെ രാജാവ്’; ചൗക്കീദാര്‍ ക്യാംപെയ്‌ന്റെ നടുവൊടിച്ച് കോണ്‍ഗ്രസ് വക്താവ്

രണ്‍ദീപ് സിങ് സുര്‍ജേവാല  
രണ്‍ദീപ് സിങ് സുര്‍ജേവാല  

ബിജെപി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും ബിജെപി നേതാവ് യെദ്യൂരപ്പ 1800 കോടിയോളം രൂപ കൈമാറിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. 2017 മുതല്‍ യെദ്യൂരപ്പയുടെ ഡയറി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പക്കലുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും എന്തുകൊണ്ടാണ് ഇത് അന്വേഷിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

ബി എസ് യെദ്യൂരപ്പയുടെ കൈയൊപ്പോടുകൂടിയ ഡയറി 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ പക്കലുണ്ടെന്നുള്ളത് ശരിയോ തെറ്റോ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മോഡിയുടെ ബിജെപിയും അതിന്മേല്‍ അന്വേഷണം നടത്തിയില്ല. കാവല്‍ക്കാരന്‍ കള്ളനാണ്. കള്ളന്‍മാരുടെ രാജാവാണ്.  
രണ്‍ദീപ് സിങ് സുര്‍ജേവാല  

കണക്കുകള്‍ ശരിയാണോയെന്ന് 'ചൗക്കീദാര്‍' മറുപടി പറയണം. യെദ്യൂരപ്പ കടത്തിയ പണം കൊണ്ട് നേട്ടമുണ്ടായത് ആര്‍ക്കാണെന്നത് പുറത്ത് കൊണ്ടുവരണം. പുതുതായി രൂപം കൊടുത്ത ലോക്പാലിന് അന്വേഷിക്കാന്‍ പറ്റിയ കേസ് ആണിതെന്നും കോണ്‍ഗ്രസ് വക്താവ് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആദായ നികുതി വകുപ്പിന്റെ പക്കലുളള കര്‍ണാടക ബിജെപി നേതാവിന്റെ ഡയറിയിലാണ് പണം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഉളളത്. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കുമായി നല്‍കിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ കേസുകള്‍ക്കായി ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയെന്ന് ഡയറിയില്‍ പറയുന്നു. എന്നാല്‍ ഏതെല്ലാം കേസുകള്‍ക്ക് വേണ്ടിയാണ് പണം കൈമാറിയതെന്നോ ഏതെല്ലാം ജഡ്ജിമാര്‍ക്കാണ് പണം നല്‍കിയതെന്നോ വ്യക്തമാക്കിയിട്ടില്ല.

കാരവന്‍ മാഗസിനാണ് ഡയറി പകര്‍പ്പ് പുറത്ത് വിട്ടത്. യെദ്യൂരപ്പയുടെ കയ്യൊപ്പ് കൂടിയതാണ് ഓരോ പേജും എന്ന് കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ലെ ഡയറിയിലെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഡയറിയിലെ വിശദാംശങ്ങള്‍

  • ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി
  • നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റിലിക്കും കൂടി 150 കോടി
  • രാജ്‌നാഥ് സിങിന് 100 കോടി
  • മുരളി മനോഹര്‍ ജോഷിക്കും എല്‍കെ അദ്വാനിക്കും കൂടി 50 കോടി
  • ജഡ്ജിമാര്‍ക്ക് 250 കോടി
  • അഭിഭാഷകര്‍ക്ക് 50 കോടി
  • ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി

2017 ല്‍ ആദായ നികുതി വകുപ്പിന്റെ കൈവശം കിട്ടിയ രേഖകളിലാണ് പണം നല്‍കിയതിന്റെ രേഖകള്‍ ഉളളത്. കര്‍ണാടക മുഖ്യമന്ത്രി ആകാന്‍ വേണ്ടിയാണ് പണം നല്‍കിയിരിക്കുന്നത് എന്നും ഡയറിയില്‍ രേഖപെടുത്തിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018