National

യോഗി ആദ്യത്യനാഥിന്റെ റാലിയില്‍ കറുത്ത വസ്ത്രത്തിന് പ്രവേശനമില്ല; പുറത്തു പോകാന്‍ ആവശ്യപ്പെട്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ 

കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ യോഗി ആദ്യത്യനാഥ് പങ്കെടുത്തുകൊണ്ടിരുന്ന റാലിയില്‍ നിന്ന് ഇറങ്ങിപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. ടൈംസ് നൗവിന്റെ വാര്‍ത്ത അവതാരകനോടാണ് റാലിയില്‍ നിന്ന് പുറത്തുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദ്യത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാധ്യമ പ്രവര്‍ത്തകന് ദുരനുഭവമുണ്ടായത്.

കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ എന്തിനാണ് റാലിയില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ അറിയിച്ചു. ഡിഎസ്പി സ്ഥാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരടക്കം ദേഹം തടവി പരിശോധിച്ചിരുന്നു. കാര്യം എന്താണെന്ന് അറിയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ദേഷ്യത്തിലാണ് സംസാരിച്ചത്. ഉടന്‍ സ്ഥലത്തുനിന്നും പോകണമെന്നും പറഞ്ഞു. പിന്നീട് മൈക്ക് സഹപ്രവര്‍ത്തകര്‍ക്ക് കൈമാറിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ വണ്ടിയില്‍ പൊലീസ് നിര്‍ദേശം വരുന്നതുവരെ താന്‍ കാത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് കുടുതല്‍ പറയാന്‍ മാധ്യമപ്രവര്‍ത്തകന്‍ തയ്യാറായില്ല. താന്‍ ഇപ്പോള്‍ സഹരണ്‍പൂരിലാണെന്നും മാര്‍ച്ച് 25 തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തിയതിന് ശേഷം സംഭവത്തെ കുറിച്ച് പ്രതികരിക്കാം എന്നും അദ്ദേഹം അറിയിച്ചു.

മാധ്യമപ്രവര്‍ത്തകനുണ്ടായ ദുരനുഭവത്തിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്ത് താന്‍ അത്ഭുതപെട്ടതായി അഭിഭാഷകന്‍ സഞ്ചയ് ഹെഡ്ജ് ട്വിറ്റ് ചെയ്തു. അഭിഭാഷകര്‍ യോഗിയുടെ റാലിയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ കോടതിയില്‍ നിന്ന് നേരിട്ട് പോകണമെന്നും അദ്ദേഹം പരിഹസിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018