National

സഖ്യം രൂപപ്പെടുത്താന്‍ കഴിയുന്നില്ല; രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണം 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപപ്പെടുത്താന്‍ കഴിയാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിസന്ധി നേരിടുന്നു. 2004 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികളെല്ലാവരും ചേര്‍ന്ന് 59 സീറ്റുകളാണ് കരസ്ഥമാക്കിയത്. എന്നാല്‍ ഇപ്പോള്‍ മത്സരിക്കാന്‍ തീരുമാനിച്ച വിരലിലെണ്ണാവുന്ന സീറ്റില്‍ പോലും മറ്റ് പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ദേശീയ രാഷ്ട്രീയത്തില്‍ കാണാന്‍ കഴിയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സിപിഐഎം കോണ്‍ഗ്രസുമായി പശ്ചിമ ബംഗാളില്‍ സഖ്യം രൂപികരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് വലിയ തിരിച്ചടിയാണ് ബംഗാളില്‍ സിപിഐഎമ്മിന് ഉണ്ടായിരിക്കുന്നത്. നിലവില്‍ സിപിഐഎം ഒറ്റയ്ക്കാണ് ബംഗാളില്‍ മത്സരിക്കുന്നത്.

ബിഹാറില്‍ രാഷ്ട്രീയ ജനതാദള്‍ ഒരൊറ്റ സീറ്റുപോലും സിപിഐഎമ്മിന് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി നല്‍കിയില്ല. മഹാരാഷ്ട്രയില്‍ വന്‍ കര്‍ഷകറാലികള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ദിന്തോരി ലോക്‌സഭ മണ്ഡലം ഇടതുപക്ഷത്തിന് നല്‍കാന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായിട്ടില്ല. ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു എന്‍സിപി ഏകപക്ഷീയമായി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

സിപിഐ ബിഹാറില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി ഒരു സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സിപിഐയ്ക്ക് ആ സീറ്റ് നഷ്ടപ്പെടുകയായിരുന്നു. ജാര്‍ഗണ്ഡില്‍ ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഗണ്ഡ് മുക്തി മോര്‍ച്ച ഹസരിബാഗിലെ സിറ്റ് ഇടതിന് നല്‍കുമെന്ന് കരുതിയിരുന്നെങ്കിലും അവസാനം നല്‍കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസും അവിടെ ഇടതുപക്ഷത്തെ കൈവെടിഞ്ഞു.

ഇടതുപക്ഷത്തിന്റെ തകര്‍ച്ചയല്ല തന്നെ അദ്ഭുതപ്പെടുത്തുന്നതെന്നും പകരം സോവിയേറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 25 വര്‍ഷം കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ശൈശവ ഘട്ടത്തില്‍ നില്‍ക്കുന്നു എന്നുള്ളതാണെന്ന് മുന്‍ ആംആദ്മി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. മാര്‍ക്കറ്റ് ഇക്കണോമിയും മണ്ഡല്‍- മന്ദിര്‍ നീക്കങ്ങളും ഇടതുപക്ഷത്തിന്റെ മരണം നേരത്തെ സംഭവിപ്പിക്കുമായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ജനാധിപത്യത്തില്‍ ഒരു ശക്തിയായി ഇടതുപക്ഷം നമുക്ക് ആവശ്യമാണ്. എന്നാല്‍ ഇടതുപക്ഷത്തിന് അതിന്റെ കര്‍ത്തവ്യം ഇന്ന് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഇടത് നേതാക്കള്‍ സ്വയം സമ്മതിക്കുന്ന കാര്യമാണ്. രാഷ്ട്രീയ പ്രത്യശാസ്ത്ര സ്വാധീനവും തെരഞ്ഞെടുപ്പ് തന്ത്രവും തമ്മില്‍ എപ്പോഴും ഒരു വിടവുണ്ട്. എന്താണ് ഈ വിടവിന് കാരണം? അതായിരിക്കണം ഇടത് പരിശോധിക്കേണ്ടതും പ്രവര്‍ത്തന ശൈലിയിലേക്ക് ഉള്‍പ്പെടുത്തേണ്ടതും.
സിപിഐ നേതാവ് ഡി രാജ

ജ്യേതിബസു പ്രധാനമന്ത്രി പദം ഏറ്റെടുക്കാത്തതും, കോണ്‍ഗ്രസ് നയിച്ചിരുന്ന യുപിഎ സഖ്യത്തില്‍ നിന്ന് പിന്മാറിയതും ഇടത് പക്ഷത്തിന് സംഭവിച്ച വീഴ്ചകളല്ലേ എന്ന ചോദ്യത്തിന് അവ രണ്ടും പൂര്‍ണമായി ശരിയല്ലെന്നാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അടുത്തിടെ അഭിപ്രായപ്പെട്ടത്. രണ്ട് തീരുമാനങ്ങളും വോട്ടര്‍മാരോടുള്ള ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ജ്യേതിബസു
ജ്യേതിബസു
ശരിയായ രാഷ്ട്രീയം തെരഞ്ഞെടുത്തില്ലെങ്കില്‍ ഇടതിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതിജീവിക്കാന്‍ കഴിയില്ല. ഇടതിന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നില്ലെങ്കില്‍ അതിന് ഭാവിയുണ്ടാകില്ലാ എന്നുള്ളതാണ് അതിന്റെ മറ്റൊരു വെല്ലുവിളി.
യോഗേന്ദ്ര യാദവ്

യുപിഐ ഒന്നാം സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ പിന്മാറിയതോടുകൂടി ബംഗാളിലെ എല്ലാ ശക്തികളും തങ്ങള്‍ക്കെതിരെ തിരിഞ്ഞുവെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ്, കോണ്‍ഗ്രസ്, നക്‌സലൈറ്റുകള്‍ എന്നിവരെല്ലാം തങ്ങള്‍ക്കെതിരെയായിരുന്നു. അന്ന് സംവിധാനങ്ങളെയൊക്കെ ശരിയാക്കുവാനാണ് ശ്രമിച്ചത്. എന്നാല്‍ ഒരുപാട് വൈകിപോയിരുന്നു എന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018