National

‘രാഹുല്‍ ഗാന്ധി അരക്കിലോ വിഷം കഴിക്കട്ടെ’; ശിവന്റെ അവതാരമാണോയെന്നറിയാന്‍ ഗുജറാത്ത് മന്ത്രി വക ടെസ്റ്റ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണോയെന്നറിയാന്‍ 500 ഗ്രാം വിഷം കഴിച്ചു കാണിക്കണമെന്ന് ഗുജറാത്തിലെ ബിജെപി നേതാവ്. ഗുജറാത്തിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായ ഗണപത് വാസവയാണ് സൂറത്തിലെ റാലിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന പോലെ രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണോ എന്ന് തിരിച്ചറിയാന്‍ ‘വിഷപരീക്ഷണം’ ആവശ്യപ്പെട്ടത്.

ശിവന്‍ ജനങ്ങളെ രക്ഷിക്കാനായി വിഷം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് ടെസ്റ്റ് മുന്നോട്ട് വച്ചത്. പരീക്ഷണത്തില്‍ വിജയിച്ചാല്‍ രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണെന്ന് അംഗീകരിക്കാമെന്നും ബിജെപി മന്ത്രി അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത് രാഹുല്‍ ഗാന്ധി ഭഗവാന്‍ ശിവന്റെ അവതാരമാണെന്നാണ്. ശിവന്‍ ജനങ്ങളെ രക്ഷിക്കാനായി വിഷം കഴിച്ചത് പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ നേതാവിനെ കൊണ്ട് അരക്കിലോ വിഷം കഴിപ്പിക്കണം. വിഷം കഴിച്ചതിന് ശേഷം ഭഗവാന്‍ ശിവനെ പോലെ അതിജീവിക്കുകയാണെങ്കില്‍ ഞങ്ങളെല്ലാവരും രാഹുല്‍ ഗാന്ധി ശിവന്റെ പുനഃരവതാരമാണെന്ന് വിശ്വസിക്കാം.
ഗണപത് വാസവ

ബിജെപി നേതാവിന്റെ പരീക്ഷണാവശ്യം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. ബിജെപിയുടെയും അവരുടെ നേതാക്കളുടെയും തനിനിറം പുറത്തുക്കാട്ടുന്നതാണ് ഇത്തരം പരാമര്‍ശങ്ങള്‍.തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പേടിയില്‍ നിന്നാണ് ഇത്തരം പ്രസ്താവനകളുണ്ടാകുന്നതെന്നും ദോഷി കൂട്ടിച്ചേര്‍ത്തു.

ഇതിനുമുന്‍പും കോണ്‍ഗ്രസിനെ ആക്രമിക്കുന്ന പരാമര്‍ശങ്ങളുമായി വന്നിട്ടുള്ളയാളാണ് ഗണപത് വാസവ. ബാലകോട്ട് വ്യോമാക്രമണം വിവാദമായ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെളിവ് ആവശ്യപ്പെട്ടപ്പോള്‍ അടുത്ത ആക്രമണം നടത്തുമ്പോള്‍ ക്യാമറയുമായി നടക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ വിമാനത്തിന് മുന്നില്‍ കെട്ടിവെയ്ക്കാമെന്നായിരുന്നു വാസവയുടെ പ്രസ്താവന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018