National

എന്റെ ടീ ഷര്‍ട്ട് വാങ്ങിയോ എന്ന് മോഡി; ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ ബനിയന്‍ കച്ചവടം 

DNA India

ട്വിറ്ററിലൂടെ ടീ ഷര്‍ട്ട് വില്‍പനയ്ക്ക് പരസ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 'മേം ഭി ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരന്‍) ക്യാംപെയ്‌ന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ടീ ഷര്‍ട്ട് വില്‍പന. മാര്‍ച്ച് 31ന് രാജ്യത്തിന്റെ വിവിധയിടങ്ങളിലെ മോഡി അനുകൂലികളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയില്‍ 'മേം ഭീം ചൗക്കീദാര്‍' എന്നെഴുതിയ കാവി ടീ ഷര്‍ട്ട് വാങ്ങി ധരിച്ചെത്താന്‍ മോഡി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

ആകര്‍ഷകമായ ഈ സാധനങ്ങള്‍ കൂടിയുണ്ടെങ്കില്‍ 31ലെ ‘മേം ഭി ചൗക്കീദാര്‍’ പരിപാടി കുറച്ചുകൂടി നന്നാവും. നിങ്ങളുടേത് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തോ?   
നരേന്ദ്ര മോഡി  

ടീ ഷര്‍ട്ടുകള്‍ കൂടാതെ, തൊപ്പി, പേനകള്‍, സ്റ്റിക്കറുകള്‍, നോട്ട് ബുക്കുകള്‍ തുടങ്ങിയവയും 'നമോ ഉല്‍പ്പന്നങ്ങളായി' വിപണിയിലെത്തിയിട്ടുണ്ട്. ഇവ നമോ ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്യാമെന്നും നമോ മെര്‍ന്‍ഡൈസ് എന്ന വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹി സദര്‍ ബസാറില്‍ കഴിഞ്ഞ ദിവസം 'നമോ എഗെയ്ന്‍' എന്ന് പ്രിന്റ് ചെയ്ത 20,000 കപ്പുകള്‍ ചായവില്‍പനക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു.

ഈയാഴ്ച്ച 50,000ല്‍ അധികമാണ് ടാര്‍ഗറ്റ്. അതിന് ശേഷം എണ്ണം കൂടും. ഞങ്ങള്‍ ഡല്‍ഹിയില്‍ എല്ലായിടത്തും ചായ വില്‍പനക്കാര്‍ക്ക് ഈ കപ്പുകള്‍ നല്‍കും.   
ജയ് പ്രകാശ്, ബിജെപി ഡല്‍ഹി ഉപാദ്ധ്യക്ഷന്‍  

പ്രധാനമന്ത്രിയുടെ കച്ചവടത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 'ആദ്യം അദ്ദേഹം നമുക്ക് സ്വപ്‌നങ്ങള്‍ വിറ്റു ഇപ്പോള്‍ ടീ ഷര്‍ട്ട് വില്‍ക്കുന്നു, രാജ്യത്തിന്റെ പ്രധാനമന്ത്രി ടീ ഷര്‍ട്ട് വില്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നു, ചായ മുതല്‍ ടീ ഷര്‍ട്ട് വരെ, നിങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയാണ്, ഈ പ്രധാനമന്ത്രി എന്തൊരു നാണക്കേടാണ്, ആത്മാഭിമാനമുള്ള ഒരു പ്രധാനമന്ത്രിയും ഇത് ചെയ്യില്ല, ദൈവമേ..ഇത് യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല..ഏതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രി ഇങ്ങനെയൊക്കെ ചെയ്യുമോ?, വേണ്ട നന്ദി.. ഫ്രീ ആയി തന്നാലും വേണ്ട..' എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍. രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ട്വീറ്റ് ഒരു ദിവസത്തിലധികമായി മോഡിയുടെ അക്കൗണ്ടില്‍ തുടരുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018