National

‘ബിജെപി സ്വന്തം പാര്‍ട്ടി, മോഡി വീണ്ടും പ്രധാനമന്ത്രിയാകണം’;ചട്ടം ലംഘിച്ച് രാജസ്ഥാന്‍ ഗവര്‍ണറുടെ പരസ്യ പ്രചാരണം 

ബിജെപി സ്വന്തം പാര്‍ട്ടിയാണെന്നും വീണ്ടും ബിജെപി തന്നെ വിജയിക്കണമെന്നുമുളള രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിന്റെ പ്രസ്താവന വിവാദമാകുന്നു. ശനിയാഴ്ച സ്വന്തം നാടായ അലിഗഢില്‍ വച്ചായിരുന്നു നരേന്ദ്രമോഡി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്ന് കല്യാണ്‍ സിങ്ങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഭരണഘടന പ്രകാരം ഗവര്‍ണര്‍, രാഷ്ട്രപതി തുടങ്ങിയവര്‍ രാഷ്ട്രീയ പാര്‍ട്ടികളോടും ചായ്വില്ലാതെ നിഷ്പക്ഷമായിരിക്കണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ ഗവര്‍ണറുടെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുകയാണ്.

ഞങ്ങളെല്ലാവരും ബിജെപി പ്രവര്‍ത്തകരാണ്, ഞങ്ങള്‍ക്ക് ബിജെപി വിജയിച്ചു കാണണം. മോഡി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണം. അത് രാജ്യത്തിനും സമൂഹത്തിനും ഗുണം ചെയ്യും.
കല്യാണ്‍ സിങ്ങ്

ഹിന്ദുത്വവാദികള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് കല്യാണ്‍ സിങ്ങ്. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്നുവെങ്കിലും 2014ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ സിങ്ങിനെ ഗവര്‍ണറായി നിയമിക്കുകയായിരുന്നു.

ഭരണഘടനാപരമായ പദവിയിലിരിക്കുന്നവരാരും ആര്‍ക്കു വേണ്ടിയും കാമ്പയിന്‍ നടത്തരുതെന്ന് സിങ്ങിന്റെ പരാമര്‍ശത്തെക്കുറിച്ച് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചുവെന്ന് എന്‍ഡിടിവി പ്രതികരിച്ചു. പക്ഷേ ഈ കാര്യത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018