National

ജയിംസ്‌ ബോണ്ട് നായികയെ സോണിയാ ഗാന്ധിയാക്കി; തെരഞ്ഞെടുപ്പ് അടുക്കവെ വ്യാജപ്രചരണം ഇരട്ടിയാക്കി സംഘ് അനുകൂല പ്രൊഫൈലുകള്‍  

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയായ സ്വീഡിഷ് ചലച്ചിത്ര നടിയുടെ ചിത്രങ്ങള്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയാ ഗാന്ധിയുടേതെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ‘പാദസേവകരുടെ നേതാവായ സോണിയ ഗാന്ധി രാജ്യത്ത് കോണ്‍ഗ്രസിനെ ശക്തമാക്കികൊണ്ടിരിക്കുകയാണെന്നും കുറച്ച് വിരളമായ ചിത്രങ്ങള്‍ പാദസേവകരുടെ കണ്ണിനെ വിസ്മയം കൊള്ളിക്കുമെന്നും’ പറഞ്ഞു കൊണ്ടുള്ള പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

വി സപ്പോര്‍ട്ട് നരേന്ദ്ര മോഡി 2019 അടക്കം നിരവധി ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യാപകമായി ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ആദ്യ ജയിംസ് ബോണ്ട് ചിത്രമായ ഡോക്ടര്‍ നമ്പറിന്റെ ചിത്രീകരണ വേളയില്‍ അഭിനയേത്രി ഉര്‍സുല ആന്‍ഡ്രസിന്റെ ചിത്രങ്ങളാണ് സോണിയാ ഗാന്ധിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഉര്‍സുലയോടപ്പം നില്‍ക്കുന്ന സ്‌കോട്ടിഷ് നടന്‍ സീന്‍ കൊണേറിയേയും ചിത്രങ്ങളില്‍ കാണാം.

ജയിംസ്‌ ബോണ്ട് നായികയെ സോണിയാ ഗാന്ധിയാക്കി; തെരഞ്ഞെടുപ്പ് അടുക്കവെ വ്യാജപ്രചരണം ഇരട്ടിയാക്കി സംഘ് അനുകൂല പ്രൊഫൈലുകള്‍   

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയായ സ്വീഡിഷ് ചലച്ചിത്ര നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേതെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. 'പാദസേവകരുടെ നേതാവായ സോണിയ ഗാന്ധി രാജ്യത്ത് കോണ്‍ഗ്രസിനെ ശക്തമാക്കികൊണ്ടിരിക്കുകയാണെന്നും കുറച്ച് വിരളമായ ചിത്രങ്ങള്‍ പാദസേവകരുടെ കണ്ണിനെ വിസ്മയം കൊള്ളിക്കുമെന്നും' പറഞ്ഞുള്ള പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

'വി സപ്പോര്‍ട്ട് നരേന്ദ്ര മോഡി 2019' അടക്കം നിരവധി ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യാപകമായി ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ആദ്യ ജയിംസ് ബോണ്ട് ചിത്രമായ ഡോക്ടര്‍ നോ ചിത്രീകരണ വേളയില്‍ അഭിനേത്രി ഉര്‍സുല ആന്ദ്രെസിന്റെ ചിത്രങ്ങളാണ് സോണിയാ ഗാന്ധിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഉര്‍സുലയോടപ്പം നില്‍ക്കുന്ന സ്‌കോട്ടിഷ് നടന്‍ ഷോണ്‍ കോണറിയേയും ചിത്രങ്ങളില്‍ കാണാം.

ജയിംസ്‌ ബോണ്ട് നായികയെ സോണിയാ ഗാന്ധിയാക്കി; തെരഞ്ഞെടുപ്പ് അടുക്കവെ വ്യാജപ്രചരണം ഇരട്ടിയാക്കി സംഘ് അനുകൂല പ്രൊഫൈലുകള്‍   
ജയിംസ്‌ ബോണ്ട് നായികയെ സോണിയാ ഗാന്ധിയാക്കി; തെരഞ്ഞെടുപ്പ് അടുക്കവെ വ്യാജപ്രചരണം ഇരട്ടിയാക്കി സംഘ് അനുകൂല പ്രൊഫൈലുകള്‍   

സോണിയാ ഗാന്ധിയുടെ പേരില്‍ പ്രചരിച്ച ഇതേ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ആള്‍ട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കിങ് സൈറ്റ് വ്യാജമെന്ന് തെളിയിച്ചിരുന്നു. വ്യാജ ചിത്രങ്ങളാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമായ ഗൂഗിള്‍ റിവേഴ്സ് സെര്‍ച്ചും ചിത്രം വ്യാജമാണെന്ന് കണ്ടെത്തി.

മുന്‍പും സോണിയാഗാന്ധിയുടേതെന്ന് ആരോപിച്ച് വ്യാജ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി ഒരു പുരുഷന്റെ മടിയിലിരിക്കുന്ന തായി ഫോട്ടോഷോപ്പ് ചെയ്‌തെടുത്ത ചിത്രമായിരുന്നു അവയിലൊന്ന്. ഹോളിവുഡ് അഭിനേത്രി റീസ് വിതര്‍സ്പൂണിന്റെ ചിത്രങ്ങള്‍ ബാര്‍ വെയിറ്ററായ സോണിയയുടേതാക്കി പ്രചരിപ്പിച്ചിരുന്നു. മെര്‍ലിന്‍ മണ്‍റോയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോണിയാ ഗാന്ധിയുടെ മുഖമാക്കി ബാര്‍ ഡാന്‍സര്‍ എന്ന പേരിലും പ്രചാരണം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തതോടെ സംഘ്പരിവാര്‍ അനുകൂല പേജുകളില്‍ നിന്നും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നുമുള്ള വ്യാജപ്രചരണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വസ്ത്രധാരണത്തെ ചൊല്ലി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്‌ക്കെതിരെ സദാചാര ആക്രമണമുണ്ടായിരുന്നു.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുവാന്‍ സാധ്യതയുണ്ടെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളും വ്യാജ വാര്‍ത്തയെ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018