National

‘എന്താണ് കേസിന്റെ സ്ഥിതി?’ ; മുലായം സിംഗ്, അഖിലേഷ് യാദവ് അനധികൃത സ്വത്ത് കേസില്‍ സിബിഐയോട് സുപ്രീം കോടതി   

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും പിതാവ് മുലായം സിംഗ് യാദവിനും എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് സിബിഐയോട് സുപ്രീം കോടതി. കേസിന് എന്തു സംഭവിച്ചുവെന്ന് അറിയണമെന്നും, കേസ് രജിസ്റ്റര്‍ ചെയ്തിരുന്നോ എന്നും സുപ്രീം കോടതി സിബിഐയോട് ചോദിച്ചു.

രണ്ടാഴ്ചയ്ക്കുള്ളില്‍ കേസിന്റെ സ്ഥിതി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. വാദത്തിനിടെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എത്തിയ ഹര്‍ജിയാണിത് എന്ന് മുലായം സിംഗിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സമയം പ്രധാനമല്ല, കേസിന് എന്തു സംഭവിച്ചു എന്നാണ് അറിയേണ്ടതെന്ന് കോടതി മറുപടി നല്‍കി.

2007ല്‍ മുലായം സിംഗ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഓഫീസ് വഴി മുലായവും കുടുംബവും വ്യാപകമായി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കേസ്.  

കേസില്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയുടെ മുന്‍പാകെയോ, മജിസ്‌ട്രേറ്റ് കോടതിയുടെ മുന്‍പാകെയോ സമര്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടല്‍.

2005ല്‍ മുലായം സിംഗിനും കുടുംബത്തിനുമെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ വിശ്വനാഥ് ചതുര്‍വേദി സുപ്രീം കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുലായത്തിന് പുറമേ മകന്‍ അഖിലേഷ് യാദവ്, അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, മുലായത്തിന്റെ മറ്റൊരു മകനായ പ്രതീക് യാദവ് എന്നിവര്‍ വരുമാനപരിധി കാണിക്കാതെ അധികാരം ഉപയോഗിച്ച് വ്യാപകമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആരോപണം.

2007 മാര്‍ച്ചില്‍ സുപ്രീം കോടതി മുലായം സിംഗിനും കുടുംബത്തിനുമെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 2012 ല്‍ ഡിംപിള്‍ യാദവിനെ കേസില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ശേഷിക്കുന്നവര്‍ക്കെതിരെ അന്വേഷണം തുടരാന്‍ കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇത് കേസിനെ ആകെ ബാധിച്ചു. സിബിഐയുടെ വിശ്വാസ്യതയെ ഇത് ചോദ്യം ചെയ്യുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിച്ച വിവരം വെച്ച് 2.63 കോടി രൂപയുടെ അനധികൃത സ്വത്ത്, യാദവ് കുടുംബം സ്വന്തമാക്കിയെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018