National

‘മഹാരാഷ്ട്ര വോട്ടര്‍ പട്ടികയില്‍ 40 ലക്ഷം പേരില്ല, കാണാതായവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളും ദളിതരും’; പിന്നില്‍ ബിജെപി ഗൂഢാലോചനയെന്ന് ജെഡിഎസ്  

മഹാരാഷ്ട്ര വോട്ടര്‍ പട്ടികയില്‍നിന്നും 40 ലക്ഷത്തോളം പേര്‍ അപ്രത്യക്ഷരായെന്ന് ആരോപണം. വോട്ടര്‍ പട്ടികയില്‍ നിന്ന് കാണാതായവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും ദളിതരുമാണെന്നും ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമാണെന്നും ആരോപിച്ച് ജനതാ ദള്‍ (സെക്കുലര്‍) രംഗത്തെത്തി. ആകെയുള്ള സമ്മതിദായകരില്‍ 4.6 ശതമാനം പേര്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ബോംബൈ ഹൈക്കോടതി ജഡ്ജിയുമായ ബി ജി ഖോല്‍സെ പാട്ടീല്‍ പറഞ്ഞു.

ഒഴിവാക്കപ്പെട്ട 39,27,882 പേരുകളില്‍ 17 വോട്ടര്‍മാര്‍ ദളിതരാണ്. 10 ലക്ഷം പേര്‍ മുസ്ലീങ്ങളും. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഫലമാണിത്.  
റിട്ട. ജസ്റ്റിസ് ബി ജി ഖോല്‍സെ പാട്ടീല്‍  

തെറ്റ് തിരുത്താന്‍ സമയമുണ്ടെന്നും ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പാട്ടീല്‍ വാര്‍ത്താസമ്മേളനത്തിനിടെ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിദ് സെയ്ഫുള്ള എന്ന ഐടി എഞ്ചിനീയറുടെ 'മിസിങ് വോട്ടര്‍ ആപ്' ആണ് കണ്ടെത്തല്‍ നടത്തിയത്.

‘മഹാരാഷ്ട്ര വോട്ടര്‍ പട്ടികയില്‍ 40 ലക്ഷം പേരില്ല, കാണാതായവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളും ദളിതരും’; പിന്നില്‍  ബിജെപി ഗൂഢാലോചനയെന്ന് ജെഡിഎസ്  

മൂന്ന് കോടി മുസ്ലീങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 12.7 കോടി വോട്ടര്‍മാര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് കാണാതായെന്നും ഇവര്‍ക്ക് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായേക്കില്ലെന്നും ഖാലിദ് സെയ്ഫുള്ള ചൂണ്ടിക്കാണിക്കുന്നു. താന്‍ നിര്‍മ്മിച്ച മിസ്സിങ് വോട്ടേഴ്‌സ് ആപ്ലിക്കേഷനില്‍ എല്ലാ മണ്ഡലങ്ങളിലേയും ഓരോ തെരുവിലേയും വീടുകളിലെ വോട്ടര്‍മാരുടെ വിവരങ്ങളുണ്ടെന്ന് സെയ്ഫുള്ള അവകാശപ്പെടുന്നുണ്ട്.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിഴവുകള്‍ തിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം. അത് ചെയ്തില്ലെങ്കില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അവരുടെ അവകാശം നഷ്ടപ്പെടും.  
ഖാലിദ് സെയ്ഫുള്ള  

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ ആശ്രയിച്ചാണ് മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന്റെ പ്രവര്‍ത്തനം. റെയ്‌ലാബ്‌സ് ടെക്‌നോളജീസ് നിര്‍മ്മിച്ച ബാക്ക് എന്‍ഡിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷയും നല്‍കാനാവും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018