National

‘നിരോധിച്ച നോട്ട് മാറ്റിക്കൊടുത്ത് ബിജെപി 40 ശതമാനം കമ്മീഷന്‍ വാങ്ങി’; വീഡിയോ സഹിതം ഗുരുതര വെളിപ്പെടുത്തലുമായി പ്രതിപക്ഷം

നോട്ട് നിരോധനസമയത്ത് അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി നല്‍കി ബിജെപി വമ്പന്‍ അഴിമതി നടത്തിയെന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ കക്ഷികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവര്‍ത്തകന്‍ നോട്ട് മാറ്റിത്തരുന്നതിന് 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പ്രതിപക്ഷ നേതാക്കള്‍ പുറത്തുവിട്ടു. ടിഎന്‍എന്‍ ഡോട്ട് വേള്‍ഡ് എന്ന വെബ്‌സൈറ്റാണ് ബിജെപി പ്രവര്‍ത്തകന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ കപില്‍ സിബല്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

2017 ജനുവരിയിലാണ് സ്റ്റിങ് ഓപ്പറേഷന്‍ നടന്നത്. ബിജെപി ഓഫീസില്‍ 50 കോടിയുടെ പുതിയ കറന്‍സി സൂക്ഷിച്ചുവെച്ചിരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നോട്ട് മാറ്റി ലഭിക്കാന്‍ പൊതുജനം ദുരിതമനുഭവിക്കുന്ന സമയത്തായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകര്‍ നൂറുകോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റാനെന്ന വ്യാജേന ഒരു ബിജെപി നേതാവിനെ സമീപിക്കുകയായിരുന്നു. അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ഇവരെ ഗാന്ധി നഗറിലെ ബിജെപി പാര്‍ട്ടി ഓഫീസിലെത്തിച്ചു. പുതിയ നോട്ടുകള്‍ അട്ടിയായി വെച്ചിരിക്കുന്നത് ബിജെപി നേതാവ് ചൂണ്ടിക്കാണിച്ചു. 50 കോടി ഇവിടെയുണ്ടെന്ന് നേതാവ് തന്നെ പറയുന്നതും വീഡിയോയില്‍ കാണാം. 40 ശതമാനം കമ്മീഷന്‍ തന്നാല്‍ പുതിയ നോട്ടുകള്‍ എത്ര വേണമെങ്കിലും തരാമെന്നായിരുന്നു ഓഫര്‍. 

ബിജെപി തങ്ങളുടെ പാര്‍ട്ടിക്ക് ലാഭമുണ്ടാക്കാനായാണ് നോട്ട് അസാധുവാക്കിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ പണം അപഹരിക്കുകയാണുണ്ടായത്. ഇത് കൊടും ചതിയാണ്. സര്‍ക്കാര്‍ പൊലീസ്, ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങളെ തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ദുരുപയോഗം ചെയ്‌തെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

ഈ വീഡിയോ കണ്ടതിന് ശേഷം ആരാണ് കള്ളനെന്നും ആരാണ് കാവല്‍ക്കാരനെന്നും രാജ്യം തീരുമാനിക്കണം. ആരാണ് രാജ്യസ്‌നേഹിയെന്നും ആരാണ് രാജ്യദ്രോഹിയെന്നതും.
കപില്‍ സിബല്‍

രാജ്യത്തെ വ്യവസായമേഖല നോട്ട് നിരോധനം മൂലം വന്‍ നഷ്ടം അനുഭവിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. സാമ്പത്തികരംഗത്ത് രാജ്യം പുറകോട്ടുപോയി. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തോടെ കോടിക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറന്‍, ആര്‍ജെഡി നേതാവ് മനോജ് ഝാ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹ്മദ് പട്ടേല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018