National

‘രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് സര്‍ക്കാരിന് യാതൊരു ചിന്തയുമില്ലാത്തത് ആകുലപ്പെടുത്തുന്നു’; അടിസ്ഥാന പ്രശ്നമാണ് മാറേണ്ടതെന്ന് രഘുറാം രാജന്‍ 

രാജ്യത്തെ തൊഴിലില്ലായ്മയില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് ആകുലതയുണ്ടാക്കുന്ന കാര്യമാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്‍ രഘുറാം രാജന്‍. വിവാദമായ നോട്ടുനിരോധനം പോലുള്ള തീരുമാനങ്ങളില്‍ സര്‍ക്കാര്‍ അത്മപരിശോധന നടത്തണമെന്നും തന്റെ പുതിയ പുസ്തകമായ ‘ദ തേര്‍ഡ് പില്ലര്‍’ നെ കുറിച്ച് സംസാരിക്കവെ രഘുറാം രാജന്‍ എന്‍ഡിടിവിയോട് വ്യക്തമാക്കി.

നോട്ട് നിരോധനം നല്ലതോ ചീത്തയോ?, എന്താണ് അതിന്റെ ന്യൂനതയും ഗുണങ്ങളും? നോട്ട് നിരോധനത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇതെല്ലാം അറിയാന്‍ മതിയായ സമയം നമുക്ക് കിട്ടികഴിഞ്ഞുവെന്ന് വിഖ്യാത സാമ്പത്തിക വിദഗ്ദ്ധന്‍ വ്യക്തമാക്കി. എല്ലാ സര്‍ക്കാരിനെ സംബന്ധിച്ചും അത്മപരിശോധന നടത്തുന്നത് നല്ല ഭരണത്തിനും കാര്യക്ഷമതയ്ക്കും നല്ലതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് അടുത്തിടെ തൊഴിലില്ലായ്മയെ കുറിച്ച് പുറത്തിറക്കിയ കണക്കിനെ കുറിച്ചുമുള്ള ചോദ്യത്തില്‍ നമുക്ക് വിശ്വാസ യോഗ്യമായ ഡാറ്റ വേണമെന്ന് രഘുറാം അഭിപ്രായപ്പെട്ടു. ലഭിച്ചിരിക്കുന്ന ഡാറ്റയില്‍ ചില ഉതകണ്ഠകള്‍ നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ഡാറ്റ വിശ്വാസ യോഗ്യമാണെന്ന് ലോകത്ത് എത്തിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് വിശ്വാസയോഗ്യമായ കണക്ക് അവതരിപ്പിക്കുന്നതില്‍ നല്ല അഭിപ്രായം ഉണ്ട്. അത് എത്തിക്കുന്നതിലാണ് കാര്യം.

ഇന്ത്യയില്‍ തോഴില്‍ സൃഷ്ടിക്കപ്പെടാത്തതിന് ഒരു കാരണം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില പ്രശ്‌നങ്ങളാണ്. എന്നാലും ഇന്ത്യയിലെ അടിസ്ഥാന പ്രശ്‌നം തൊഴിലില്ലായ്മ തന്നെയാണ്.
എന്‍ രഘുറാം രാജന്‍

ഒരുപാടു പേര്‍ നല്ല തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. പക്ഷെ കുറേ കാലമായി നമ്മുടെ തൊഴില്‍ മേഖലയുടെ കണക്ക് വളരെ മോശമാണ്. നമുക്ക് ആ കണക്ക് മെച്ചപ്പെടുത്തേണ്ടതുണ്ട്. നമുക്ക് എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനെ (ഇപിഎഫ്ഒ) നെ മാത്രം നമുക്ക് ആശ്രയിക്കാന്‍ സാധിക്കില്ല. നമുക്ക് നല്ല തൊഴില്‍ കണക്ക് ശേഖരിക്കാന്‍ കഴിയണമെന്നും നിലവില്‍ ചിക്കാഗോ സര്‍വകലാശാലയിലെ അധ്യാപകന്‍ കൂടിയായ രാജന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018