National

രാജ്യത്തെ 80 ശതമാനം എഞ്ചിനിയര്‍മാര്‍ക്കും പുതിയകാലത്തെ പണിയറിയില്ല; നാഷണല്‍ എംപ്ലോയിബിലിറ്റി 2019 പഠന റിപ്പോര്‍ട്ടില്‍ സ്ഥിതി ഗുരുതരം 

രാജ്യത്തെ 80 ശതമാനം എഞ്ചിനിയര്‍മാരും തൊഴില്‍ വിപണിക്ക് ചേര്‍ന്നവരല്ല എന്ന് നാഷണല്‍ എംപ്ലോയിബിലിറ്റി പഠന റിപ്പോര്‍ട്ട്. തൊഴില്‍ മൂല്യനിര്‍ണയ ഏജന്‍സിയായ ആസ്പിരിങ് മൈന്‍ഡ്‌സ് വിവിധ രാജ്യത്തെ വിദഗ്ദരെ വെച്ച് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്, കണക്ക് പുറത്തുവന്നിരിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ 'സ്‌കില്‍ ഇന്ത്യ' വാദത്തെ തകര്‍ക്കുന്ന റിപ്പോര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡാറ്റ സയന്‍സ്, വയര്‍ലെസ് സാങ്കേതികത തുടങ്ങി ഇന്ന് കമ്പനികള്‍ക്ക് ആവശ്യമായ നൂതന സാങ്കേതിക വിദ്യകളില്‍ ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് പ്രാപ്തിയില്ലെന്ന് പറയുന്നു. ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുന്ന എഞ്ചിനിയറിങ്ങ് ബിരുദധാരികളില്‍ 2.5 ശതമാനം പേര്‍ക്ക് മാത്രമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികതയെ കുറിച്ച് അറിവുള്ളത്. 5.5 ശതമാനം പേര്‍ക്കാണ് അടിസ്ഥാനപരമായ പ്രോഗ്രാമിനെ കുറിച്ച് ധാരണയുള്ളത്. ചുരുക്കി പറയുകയാണെങ്കില്‍ 1.5 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് പുതിയ കാലത്തെ ജോലിക്കാവശ്യമായ പ്രാപ്തിയുള്ളു. അതിനാല്‍ ഒരോ വര്‍ഷവും പുറത്തിറങ്ങുന്ന എഞ്ചിനിയറിങ് ബിരുദധാരികളില്‍ ഭൂരിഭാഗവും തൊഴില്‍ രഹിതരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തിയറി കേന്ദ്രമാക്കിയുള്ള പഠനരീതിയാണ് എഞ്ചിനിയര്‍മാരുടെ നിലവാരം താഴാന്‍ പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത് എഞ്ചിനിയറിങ്ങ് പ്രയോഗതലത്തിലുള്ള പഠന സമ്പ്രദായമാണ്. എഞ്ചിനിയറിങ്ങ് പഠനം പ്രധാനമായും ചെയ്ത് പഠിക്കേണ്ടതാണ്. ഇന്ത്യയില്‍ 40 ശതമാനം മാത്രമാണ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത്. 36 ശതമാനം മാത്രമാണ് കോഴ്‌സ് വര്‍ക്കിന് പുറത്ത് പ്രൊജക്ട് ചെയ്യുന്നത്. ഇതിന്റെ ഫലമായി ഇന്ത്യയിലെ എഞ്ചിനിയറിങ്ങ് പഠനം തിയറി അടിസ്ഥാനമാക്കിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ 750 എഞ്ചിനിയറിങ്ങ് കോളേജുകളിലായി 1,70,000 എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ എഞ്ചിനിയറിങ്ങ് തൊഴില്‍ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യാതൊരു വ്യത്യാസവുമുണ്ടാക്കിയില്ലെന്നും ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസത്തില്‍ ആസൂത്രിതമായ മാറ്റം ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കണമെന്നും അടുത്ത 5- 10 വര്‍ഷത്തിനുളളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ എഞ്ചിനിയറിങ്ങ് ജോലിനിരക്ക് കുറയുന്നതിനെതിരെ നയം രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2015 ജൂലായിലാണ് യുവാക്കള്‍ക്ക് പ്രത്യേക തൊഴില്‍ നൈപുണ്യം നല്‍കുന്നതിനായി ‘പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന’ എന്ന പദ്ധതി കൊണ്ടുവരുന്നത്. 1600 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഒരു കോടി ആളുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി 2016 ല്‍ വീണ്ടും 12,000 കോടി രൂപ അനുവദിച്ചിരുന്നു. രാജ്യത്ത് 14 ലക്ഷം ആളുകള്‍ എന്‍എസ്ഡിസി പദ്ധതി പ്രകാരം പരിശീലിക്കപ്പെട്ടിട്ടുണ്ടെന്ന് ‘ഡെക്കാന്‍ ഹെറാള്‍ഡ്’ പുറത്തുവിട്ട കണക്കില്‍ പറയുന്നു. 9 ലക്ഷം പേര്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചതെന്നും കണക്കില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018