National

നിരുപാധികം മാപ്പപേക്ഷിച്ചു നോക്കിയിട്ടും രക്ഷയില്ല, അഡ്വ.മാത്യുസ് നെടുമ്പാറയ്ക്ക് ഒരു വര്‍ഷത്തേക്ക് സുപ്രീം കോടതിയില്‍ വിലക്ക്; തടവ് ശിക്ഷയില്‍ നിന്ന് തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടു 

അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയെ ഒരു വര്‍ഷത്തേക്ക് സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും വിലക്കി. കോടതിയലക്ഷ്യ കേസിലാണ് സുപ്രീം കോടതിയില്‍ അടുത്ത ഒരു വര്‍ഷം ഹാജര്‍ ആകുന്നതില്‍ നിന്ന് മലയാളിയായ മാത്യൂസ് നെടുമ്പാറയെ വിലക്കിയത്. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് അഭിഭാഷകനെ വിലക്കിയത്.

കോടതി അലക്ഷ്യ ഹര്‍ജിയില്‍ നെടുമ്പാറയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും, ശിക്ഷ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടി. നിരുപാധികം മാപ്പപേക്ഷിച്ചിട്ടും അത് അംഗീകരിക്കാതെയാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്.

സുപ്രീം കോടതിലേയും ബോംബെ ഹൈകോടതിയിലേയും ജഡ്ജിമാര്‍ക്ക് എതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കില്ല എന്ന ഉറപ്പ് ലംഘിച്ചാല്‍ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. ഇത് താല്‍ക്കാലികമായി മൂന്നുമാസത്തെ തടവുശിക്ഷ മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി പറഞ്ഞു.

സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിന് മാത്യൂസ് നെടുമ്പാറ ഉള്‍പ്പടെ മൂന്ന് അഭിഭാഷകര്‍ക്ക് എതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ചാണ് ഇനി കേള്‍ക്കുക.

സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ശബരിമല യുവതീ പ്രവേശനവിധിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നിരവധി ഹര്‍ജികള്‍ നല്‍കിയ അഭിഭാഷകനാണ് മാത്യൂസ് നെടുമ്പാറ. മറ്റ് കേസുകള്‍ക്കിടയില്‍ പോലും ശബരിമല വിഷയം ഉന്നയിച്ച് ജസ്റ്റിസ് നരിമാനടക്കം സുപ്രീം കോടതി ജസ്റ്റിസുമാരുടെ രോഷത്തിനും പാത്രമായിട്ടുണ്ട് മാത്യൂസ് നെടുമ്പാറ.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പോലും അദ്ദേഹത്തിന്റെ കോടതിയില്‍ പലകുറി മാത്യൂസ് നെടുമ്പാറയെ താക്കീത് ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനെയും ഇപ്പോള്‍ സുപ്രീംകോടതിയില്‍ ജഡ്ജിയായ രോഹിന്‍ടണ്‍ നരിമാനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മാത്യൂസ് നെടുമ്പാറ നടത്തിയിരുന്നു.

അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി അനുവദിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയുടെ വാദം നടക്കവെയാണ് നെടുമ്പാറയുടെ കോടതിയലക്ഷ്യത്തിന് ആധാരമായ സംഭവം. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ മക്കള്‍ക്ക് മാത്രമേ മുതിര്‍ന്ന അഭിഭാഷകരെന്ന പദവി കിട്ടാറുള്ളൂ എന്നായിരുന്നു നെടുമ്പാറയുടെ ആരോപണം. വിവേചനം നിയമരംഗത്ത് നിലനില്‍ക്കുന്നു എന്നും പറഞ്ഞു.

ഇതിനെന്താണ് തെളിവെന്ന് ജഡ്ജിമാര്‍ ചോദിച്ചപ്പോള്‍ അതേ ബഞ്ചില്‍ കേസ് കേട്ടിരുന്ന ജഡ്ജി രോഹിങ്ടണ്‍ നരിമാന്റെ അച്ഛന്‍ ഫാലി എസ് നരിമാന്‍ തന്നെയാണ് അതിനുള്ള തെളിവെന്നായിരുന്നു മാത്യൂസ് നെടുമ്പാറയുടെ മറുപടി.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കരുതെന്ന് അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ കേസില്‍ കോടതിയലക്ഷ്യം തെളിയുകയും നെടുമ്പാറ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ശിക്ഷയുടെ കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം നല്‍കി. കേസ് പരിഗണിച്ചപ്പോള്‍ ആദ്യം ബെഞ്ച് മാറ്റണമെന്നാണ് നെടുമ്പാറ ആവശ്യപ്പെട്ടത്. കോടതി ആവശ്യം തള്ളിയതോടെ നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരാനായി ശ്രമം. പക്ഷേ വിലക്ക് തീരുമാനത്തില്‍ നിന്ന് സുപ്രീം കോടതി പിന്തിരിഞ്ഞില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018