National

മോഡി പ്രഖ്യാപിച്ചത് ഏഴ് വര്‍ഷം മുന്‍പത്തെ നേട്ടം?; സംശയമുണര്‍ത്തി ഡിആര്‍ഡിഒയുടെ പഴയ പ്രസ്താവനകള്‍   

പ്രധാനമന്ത്രി നരേന്ദ്ര മോഡി
പ്രധാനമന്ത്രി നരേന്ദ്ര മോഡി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചരിത്രനേട്ടമായി ഉയര്‍ത്തിക്കാട്ടിയ 'മിഷന്‍ ശക്തി' വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിജയം കണ്ടതാണെന്ന് സംശയം. 2012 മെയ് മാസത്തില്‍ ഡിആര്‍ഡിഒ നടത്തിയ പരീക്ഷണത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട ഉപഗ്രഹനശിപ്പിക്കലെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ ഉന്നമിടാനും നശിപ്പിക്കാനുമുള്ള ശേഷി ഇന്ത്യ കൈവരിച്ചെന്ന വാര്‍ത്ത 2012 മെയ് ഏഴിന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസഷന്‍ (ഡിആര്‍ഡിഒ) മേധാവിയും പ്രധിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേശകനുമായിരുന്ന വിജയ് സാരസ്വത് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ഇങ്ങനെ.

ഇന്ന് നാം ആന്റി സാറ്റലൈറ്റ് ശേഷിക്കായുള്ള എല്ലാ സാമഗ്രികളും വികസിപ്പിച്ചെടുത്തിരിക്കുന്നു.   
വിജയ് സാരസ്വത്  

2014ഓടെ അഗ്നി, എഡി2 ബാലിസ്റ്റിക് മിസൈല്‍ എന്നിവയെ അടിസ്ഥാനമാക്കി സാങ്കേതികത്തികവാര്‍ന്ന അസാറ്റ് ആയുധം നിര്‍മ്മിച്ചെടുക്കുമെന്ന് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായും വാര്‍ത്തയിലുണ്ട്. ഈ ഉപഗ്രവവേധ ആയുധം പക്ഷെ പരസ്യമായി പരീക്ഷിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച ഡിആര്‍ഡിഒ മേധാവി ഇന്ത്യ തങ്ങളുടെ ശേഷി സാറ്റലൈറ്റ് തകര്‍ത്തുകൊണ്ട് പരീക്ഷിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ബഹിരാകാശത്ത് ബാക്കിയായേക്കാകുന്ന അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങളെ നശിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം കാരണമായി ചൂണ്ടിക്കാണിച്ചത്. 2007 ജനുവരിയില്‍ ഉപയോഗശൂന്യമായ കാലാവസ്ഥാ ഉപഗ്രഹം വെടിവെച്ചിട്ട ചൈനയെ നേരിടാനുള്ള ആയുധമാണ് രാജ്യം ഇതോടെ നേടിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒട്ടുമിക്ക സൈനിക ഉപഗ്രഹങ്ങളും ഭൗമോപരിതലത്തിന് 2,000 കിലോ മീറ്റര്‍ മുകളില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (എല്‍ഇഒ) ആണുള്ളതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടിലുണ്ട്. ചൈനയുടെ ഉപഗ്രവേധ പരീക്ഷണം വിജയമായതിലെ ഭീഷണി മുന്നില്‍ കണ്ട് 2010ല്‍ സര്‍ക്കാര്‍ സ്‌പേസ് സെക്യൂരിറ്റ് കോര്‍ഡിനേഷന്‍ ഗ്രൂപ്പ് (എസ്എസ് സിജി) രൂപീകരിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനായിരുന്നു ഈ സമിതിയുടെ അദ്ധ്യക്ഷന്‍. ഇന്ത്യന്‍ വ്യോമസേനയിലേയും നാഷണല്‍ ടെക്‌നിക്കല്‍ റിസേര്ഡച്ച് ഓര്‍ഗനൈസേഷനിലേയും (എന്‍ടിആര്‍ഒ) മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതായിരുന്നു എസ്എസ് സിജി.

ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായി മാറിയെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ രാജ്യത്തെ അറിയിച്ചത്. ലോ ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റിനെ ഇന്ത്യ വെടിവെച്ചിട്ടെന്നും മൂന്ന് മിനിട്ടിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയായെന്നും മോഡി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ലോകത്ത് മൂന്ന് രാജ്യങ്ങള്‍ മാത്രം കൈവരിച്ച നേട്ടം ഇന്ത്യയും കൈവരിച്ചെന്നാണ് പ്രധാനമന്ത്രി മോഡി രാജ്യത്തെ അറിയിച്ചത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചതെന്നും ഇന്ത്യ നാലാമത്തെ രാജ്യമായെന്നും മോഡി പറയുകയുണ്ടായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018