National

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ കുറ്റസമ്മതം; ഭരണം മാറിയ ശേഷവും പശുഹത്യാ കേസുകളിൽ എൻ.എസ്.എ ചുമത്തിയത് തെറ്റ്; ഇനി ആവർത്തിക്കില്ല

മധ്യപ്രദേശിൽ പശുഹത്യാ കേസുകളിൽ എൻഎസ്എ ചുമത്തിയത് തെറ്റാണെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി കമൽനാഥ്. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് കമൽനാഥിന്റെ ഏറ്റു പറച്ചിൽ.


പശുഹത്യാ കേസുകളിൽ എൻഎസ്എ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും മുൻ സർക്കാരിന്റെ നയം താഴെത്തട്ടിൽ വീണ്ടും നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എ ചുമത്തുന്നത് നിയമത്തെ വളച്ചൊടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം നടപടികൾ ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.

അത് കോൺ​ഗ്രസ് സർക്കാരിന്റെ നയമല്ല, മുൻ സർക്കാരിന്റെ നയമാണ്. താഴെത്തട്ടിലാണ് അത് പ്രാവർത്തികമാക്കിയത്, എൻഎസ്എ ചുമത്തിയത് എന്നെ ഞെട്ടിച്ചു. ഞങ്ങൾ ഭരണത്തിലേറിയ ഉടനെയാണ് ഇത് നടന്നത്. അതിനെ ഞങ്ങൾ എതിർക്കുന്നു
കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി

പശു സംരക്ഷണത്തിന് സർക്കാർ പ്രാധാന്യം നൽകുന്നുവെന്നും ഷെൽട്ടറുകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ ഒന്നും ചെയ്തിട്ടില്ല. പശുവിന് ഇന്ത്യയിൽ വലിയ പ്രാധാന്യമാണ് ഉളളത്.

മധ്യപ്രദേശ് സർക്കാർ പശുവിന്റെ പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്തിയ തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്നത്. മുതിർന്ന കോൺഗ്രസ് നേതാ വും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് സർക്കാരിന്റെ തീരുമാന ത്തിനെതിരെ രംഗത്ത് വന്നിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ തന്റെ വിയോജിപ്പ് അറിയിച്ച് മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിന് കത്തെഴുതുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018