National

ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായെന്ന് മോഡി; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയമെന്ന് അറിയിക്കാന്‍ 

അതിപ്രധാനമായൊരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തത് ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയമെന്ന് അറിയിക്കാന്‍. ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായി മാറിയെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ രാജ്യത്തെ അറിയിച്ചത്. ലോ ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റിനെ ഇന്ത്യ വെടിവെച്ചിട്ടെന്നും മൂന്ന് മിനിട്ടിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയായെന്നും മോഡി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ലോകത്ത് മൂന്ന് രാജ്യങ്ങള്‍ മാത്രം കൈവരിച്ച നേട്ടം ഇന്ത്യയും കൈവരിച്ചെന്നാണ് പ്രധാനമന്ത്രി മോഡി രാജ്യത്തെ അറിയിച്ചത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചതെന്നും ഇന്ത്യ നാലാമത്തെ രാജ്യമായെന്നും മോഡി പറഞ്ഞു.

'മിഷന്‍ ശക്തി' എന്ന പദ്ധതിയിലൂടെ ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ ശക്തിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താമെന്നും മോഡി പറഞ്ഞു.

ഇന്ത്യയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാനാണ് ശ്രമെന്നും അല്ലാതെ യുദ്ധമല്ലെന്നും മോഡി നേട്ടം പറയുന്നതിനിടെ പറഞ്ഞു. ഭാവിയിലെ തെരഞ്ഞെടുപ്പുകള്‍ സൂക്ഷ്മതയോടെ വേണമെന്നും പറഞ്ഞു.

നമ്മുടെ സമയത്തിനും രണ്ട് ചുവട് മുന്നിലേക്ക് ചിന്തിക്കാന്‍ കഴിയുന്ന രാജ്യമാണ് തന്റെ സങ്കല്‍പ്പത്തിലുള്ളത്. ആ ചിന്തക്കനുസരിച്ച് മുന്നോട്ട് പോകാനുള്ള ധൈര്യവും ശേഷിയും ഉണ്ടാക്കിയെടുക്കാനും കഴിയണമെന്നും പറഞ്ഞാണ് മോഡി ജനങ്ങള്‍ക്ക് ആശംസകളറിയിച്ചത്.

കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുനിന്നുപോലുമുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയാകുമെന്നും മോഡി പറഞ്ഞു. ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018