National

ബാങ്കിലേയ്ക്ക് ഓടണോ?, പമ്പിലേയ്ക്ക് ഓടണോ? കാത്തു നിന്ന ജനത്തിന് മേല്‍ ‘മിസൈല്‍ വീഴ്ത്തി’ മോഡി; ട്രോള്‍ മഴ, നിശ്വാസം 

പ്രധാനമന്ത്രി നരേന്ദ്രമോഡി വളരെ പ്രധാനപ്പെട്ട ഒരു കാര്യം രാജ്യത്തെ അറിയിക്കാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ രാജ്യത്തൊട്ടാകെയുള്ള മനുഷ്യരില്‍ പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്. ബാങ്കിലേയ്ക്ക് ഓടണോ?, പെട്രോള്‍ ബങ്കിലേയ്ക്ക് ഓടണോ?, തിരഞ്ഞെടുപ്പ് നിരോധിക്കുമോ? എന്നിങ്ങനെയായിരുന്നു ആ ചോദ്യങ്ങള്‍.

നോട്ട് നിരോധനം പ്രഖ്യാപിച്ച അന്നത്തെ രാത്രിയിലെ അനുഭവത്തിന്റെ മേലായിരുന്നു ഈ ചോദ്യങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഇക്കാര്യങ്ങളൊന്നുമായിരുന്നില്ല അതിലുണ്ടായിരുന്നത്. ഉപഗ്രഹവേദ മിസൈല്‍ പരീക്ഷണം വിജയമാണെന്ന് രാജ്യത്തെ അറിയിക്കാനായിരുന്നു മോഡിയുടെ അഭിസംബോധന.

മോഡിയില്‍ നിന്ന് മറ്റെന്തോ ആണ് പ്രതീക്ഷിച്ചതെന്നര്‍ത്ഥത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതികരണം.കോണ്‍ഗ്രസ് മോഡിയുടെ ഇന്നത്തെ അഭിസംബോധനയെ കുറിച്ച് ഇത് വരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായി മാറിയെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ രാജ്യത്തെ അറിയിച്ചത്. ലോ ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റിനെ ഇന്ത്യ വെടിവെച്ചിട്ടെന്നും മൂന്ന് മിനിട്ടിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയായെന്നും മോഡി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ലോകത്ത് മൂന്ന് രാജ്യങ്ങള്‍ മാത്രം കൈവരിച്ച നേട്ടം ഇന്ത്യയും കൈവരിച്ചെന്നാണ് പ്രധാനമന്ത്രി മോഡി രാജ്യത്തെ അറിയിച്ചത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചതെന്നും ഇന്ത്യ നാലാമത്തെ രാജ്യമായെന്നും മോഡി പറഞ്ഞു.

'മിഷന്‍ ശക്തി' എന്ന പദ്ധതിയിലൂടെ ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ ശക്തിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018