National

ഔദ്യോഗിക സ്ഥാനത്തിരിക്കെ കോണ്‍ഗ്രസിന്റെ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതിയെ വിമര്‍ശിച്ചു, നീതി അയോഗ് വൈസ് ചെയര്‍മാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 

കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതിയെ (ന്യായ്) വിമര്‍ശിച്ച് പ്രസ്താവനയിറക്കിയ നീതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഒദ്യോഗിക പദവിയിലിരിക്കെ നടത്തിയ പ്രസ്താവന പെരുമാറ്റചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് നോട്ടീസ്.

പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്ത സമ്മേളനം നടത്തിയ ദിവസം തന്നെയാണ് പദ്ധതിക്കെതിരെ രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തത്. ദാരിദ്ര്യം തുടച്ചു നീക്കല്‍- 1971, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍-2008, ഭക്ഷ്യസുരക്ഷ ഉറപ്പാക്കന്‍-2013 എന്നീ പ്രഖ്യാപനങ്ങള്‍ പോലെ തെരഞ്ഞെടുപ്പ ജയിക്കാനായുള്ള കോണ്‍ഗ്രസിന്റെ മറ്റൊരു തട്ടിപ്പാണ് മിനിമം വരുമാന പദ്ധതിയെന്നായിരുന്നു രാജീവ് കുമാറിന്റെ ആരോപണം.

പദ്ധതി നടപ്പാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുമെന്നും രാജീവ്കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് നീതി അയോഗിന്റെ ചെയര്‍മാന്‍.

എന്നാല്‍ ‘ന്യായ്’ തയ്യാറാക്കുന്നതിനു മുന്‍പ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന സാമ്പത്തിക വിദഗ്ദരുമായി കൂടിയാലോചിച്ചിരുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസന്റെ ദാരിദ്ര്യ സൂചിക അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അമര്‍ത്യാസന്റെ സൂചികയനുസരിച്ച് പാവങ്ങള്‍ക്കിടയില്‍ അനേകം വിഭാഗങ്ങളുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് കോണ്‍ഗ്രസ് കരുതുന്നത്.

മാസം വരുമാനം 4,000 രൂപ മുതല്‍ 8,000 രൂപ വരെയുള്ള കുടുംബങ്ങള്‍ക്ക് 8,000 രൂപയോ, നാലായിരം രൂപയോ കൊടുത്ത് 12,000 രൂപ മാസവരുമാനം എത്തിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ എന്‍എസ്എസ്ഒ, സിഎസ്ഒ എന്നിവരുടെ സഹായം തേടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ മിനിമം വേതന പദ്ധതിയുടെ പ്രഖ്യാപനം പുല്‍വാമ, ബലാക്കോട്ട് അടക്കമുള്ള വിഷയത്തില്‍ ബിജെപി നടത്തുന്ന പ്രചരണത്തെ ചെറുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിന് കാരണമായി കോണ്‍ഗ്രസ് കരുതുന്നത് താഴെകിടയിലുള്ള വിഭാഗത്തില്‍ പദ്ധതിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുമെന്നുള്ളതാണ്. പദ്ധതി ദരിദ്രര്‍ക്കുള്ള സൗജന്യസമ്മാനമല്ല മറിച്ച് നീതിയാണെന്നായിരുന്നു രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് 12000 രൂപ മിനിമം വേതനം ഉറപ്പുവരുത്തുമെന്ന പദ്ധതി കഴിഞ്ഞ തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്. 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. പ്രതിവര്‍ഷം 72000 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതി. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാരിന് ഇതിനുളള തുക കണ്ടെത്താന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018