National

രാഹുല്‍ ഗാന്ധിയുടെ ‘ന്യായ്’ പദ്ധതി പൊളിറ്റിക്കല്‍ ഗെയിം ചേഞ്ചര്‍!; പിന്നില്‍ തോമസ് പിക്കറ്റിയും രഘുറാം രാജനുമടക്കം വിഖ്യാത സാമ്പത്തിക വിദഗ്ധര്‍ 

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.

രാജ്യത്തെ 5 കോടി നിര്‍ധന കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 72,000 രൂപ വീതം നല്‍കുന്ന 'ന്യായ്' പദ്ധതി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച ഏറ്റവും ശക്തമായ വാഗ്ദാനമായ, കുറഞ്ഞ വരുമാന പദ്ധതിയായ ന്യായ് രാജ്യത്തെ 20 ശതമാനത്തോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചു. പദ്ധതിയില്‍ 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. പ്രതിവര്‍ഷം 72,000 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതി. സര്‍ക്കാരിന് ഇതിനുളള തുക കണ്ടെത്താന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തിയ ന്യായ് പദ്ധതി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊളിറ്റിക്കല്‍ ഗെയിം ചേഞ്ചര്‍ ആയി മാറുമെന്ന് സാമ്പത്തിക വിദ്ഗധരുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന്റെ ബാലന്‍സ് ഷീറ്റില്‍ കനത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. പ്രതിവര്‍ഷം 3.6 ലക്ഷം രൂപയോളം ചെലവാകും. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ പദ്ധതിയെ 'ബ്ലഫ്' (കോമാളിത്തരം) എന്നാണ് വിളിച്ചത്. പാവപ്പെട്ടവരെ വീണ്ടും ചതിക്കാനാണ് ശ്രമിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിന്റെ കമ്മിറ്റി കഴിഞ്ഞ കുറെ മാസങ്ങളായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2015ല്‍ നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് സാമ്പത്തിക ശാത്രജ്ഞന്‍ ആന്‍ഗസ് ഡേറ്റണ്‍, ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, എസ്ബിഐ ഗവര്‍ണറായ രഘുറാം രാജന്‍ എന്നിവരും പദ്ധതിയില്‍ പങ്കെടുത്തിരുന്നു. അടിസ്ഥാന വരുമാന പദ്ധതി ഉറപ്പുവരുത്തല്‍ പദ്ധതി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത് തന്റെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തോമസ് പിക്കറ്റി നേരത്തെ സ്ഥീരികരിച്ചിരുന്നു.

അധികാരമേറ്റെടുത്താല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നടപ്പാക്കുമെന്നും പട്ടിണി ഇല്ലാതാക്കാനുളള ചരിത്രപരമായ നീക്കമാണെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശ വാദം. തോമസ് പിക്കറ്റിയാണ് രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന ആശയത്തിന് പിന്നിലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദ പ്രിന്റിന് നല്‍കിയ മറുപടിയില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുന്നു.

അടിസ്ഥാന വരുമാന പദ്ധതി ഉറപ്പുവരുത്തല്‍ പദ്ധതി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത് എന്റെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഇന്ത്യയിലെ വരുമാന അസമത്വം കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും തീര്‍ച്ചയായും പിന്തുണയ്ക്കുന്നു.  
തോമസ് പിക്കറ്റി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡിലെ കര്‍ഷക റാലിയില്‍ ആയിരുന്നു പ്രഖ്യാപനം. മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ ഉറപ്പു വരുത്തുമെന്നും പദ്ധതി നടപ്പായാല്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചു നീക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

2016-17 കാലഘട്ടത്തിലെ സാമ്പത്തിക സര്‍വേയില്‍ ഓരോ ദരിദ്ര ഗ്രാമീണ കുടുംബത്തിനും യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (യുബിഐ) പ്രതിമാസം 1,500 രൂപ എന്ന ആശയം മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യമാണ് മുന്നോട്ടുവെച്ചത്. 2017 ജൂണില്‍ യുബിഐ പദ്ധതിയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്നാല്‍, രാഷ്ട്രീയ പരിമിതികള്‍ കാരണം അത് പ്രായോഗികമായില്ല. ന്യായ് പദ്ധതി കൊണ്ടു വരുന്നതിന്റെ പേരില്‍ മറ്റൊരു പദ്ധതിയും റദ്ദാക്കില്ലെന്നും സബ്‌സിഡികള്‍ വെട്ടി കുറയ്ക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പണം കുടുംബ നാഥയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കുക. അതേസമയം നിലവിലെ സബ്‌സിഡികള്‍ വെട്ടിക്കുറക്കാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നു പദ്ധതിയെ വിമര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി ദരിദ്രര്‍ക്കുള്ള സൗജന്യ സമ്മാനമല്ല, മറിച്ച് നീതിയാണെന്ന് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ റാലിയില്‍ വ്യക്തമാക്കിയിരുന്നു. ദാരിദ്ര്യത്തിനു മേലുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് ആണിത്. ബിജെപി ദരിദ്രരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു നമ്മള്‍ ദാരിദ്ര്യത്തെയും, എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018