National

മിഷന്‍ ശക്തി പ്രഖ്യാപനം, പ്രധാനമന്ത്രി പെരുമാറ്റ ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രസംഗത്തിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശം

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷണം നടത്തിയതിനെ കുറിച്ച് ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പെരുമാറ്റ ചട്ടലംഘനമാണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും. മോഡി നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിടുക്കപ്പെട്ടു പ്രസംഗം നടത്തിയതിന്റെ ആവശ്യകതയെ കുറിച്ചും കമ്മീഷന്‍ അന്വേഷണം നടത്തും.

മോഡിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപഎൈഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ കമ്മീഷനെ സമീപിച്ചിരുന്നു. മിസൈല്‍ പരീക്ഷണ വിജയം ജനങ്ങളെ അറിയിക്കേണ്ടത് ഡിആര്‍ഡിഒ ആണെന്നും പ്രധാനമന്ത്രി അല്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം സന്ദീപ് സക്‌സേന അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. പ്രസംഗവുമായി ബന്ധപ്പെട്ട രേഖകളും റെക്കോര്‍ടും സമിതി പരിശോധിക്കും.

ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായി മാറിയെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ രാജ്യത്തെ അറിയിച്ചത്. ലോ ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റിനെ ഇന്ത്യ വെടിവെച്ചിട്ടെന്നും മൂന്ന് മിനിട്ടിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയായെന്നും മോഡി പറഞ്ഞു.

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ലോകത്ത് മൂന്ന് രാജ്യങ്ങള്‍ മാത്രം കൈവരിച്ച നേട്ടം ഇന്ത്യയും കൈവരിച്ചെന്നാണ് പ്രധാനമന്ത്രി മോഡി രാജ്യത്തെ അറിയിച്ചത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചതെന്നും ഇന്ത്യ നാലാമത്തെ രാജ്യമായെന്നും മോഡി പറയുകയുണ്ടായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018