National

50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ 6 ദിവസം നീളും; സുപ്രീംകോടതിയില്‍ എതിര്‍പ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; സത്യവാങ്മൂലം സമര്‍പ്പിച്ചു 

50 ശതമാനം വിവിപാറ്റ് എണ്ണുന്നതില്‍ എതിര്‍പ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 50 ശതമാനം വിവിപാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ ആറു ദിവസം വരെ നീളുമെന്ന് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് എണ്ണുന്ന നിലവിലെ രീതിയാണ് പ്രായോഗികം. 23 പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം.

നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണാനുളള പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സുതാര്യത ഉറപ്പാക്കാന്‍ ഒരു ബൂത്തിലെ രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന് കമ്മീഷന്‍ നേരത്തെയും കോടതിയില്‍ നിലപാടെടുത്തിരുന്നു.

കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെ 23 പാര്‍ട്ടികളാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഓരോ നിയമസഭാ മണ്ഡലത്തിലെയും അമ്പതു ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നതാണ് ഹര്‍ജിയിലെ ആവശ്യം. വോട്ട് കൃത്യമായി രേഖപ്പെടുത്തിയോ എന്ന് വോട്ടര്‍ക്ക് സ്വയം പരിശോധിക്കാവുന്ന വിവിപാറ്റ് രസീത് എല്ലാം എണ്ണുന്നത് പ്രോയോഗികമല്ലെന്നാണ് തെര.കമ്മീഷന്റെ നിലപാട്.

കേസ് പരിഗണിക്കവെ വിവിപാറ്റ് ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവ് വരെ കാത്തിരുന്നത് എന്തിനെന്ന് കോടതി ചോദിച്ചിരുന്നു. ഒരു ബൂത്തിലെ രസീത് മാത്രം എണ്ണിയാല്‍ മതിയെന്ന് പറയുന്നതിലെ യുക്തി എന്തെന്നും കോടതി ആരാഞ്ഞിരുന്നു. കോടതികള്‍ ഉള്‍പ്പെടെ ഒരു സ്ഥാപനവും നവീകരണത്തില്‍ നിന്ന് മാറി നില്‍ക്കരുതെന്നും, മെച്ചപ്പെടുത്തലിന് എപ്പോഴും സാധ്യത ഉണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018