National

ബുഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനാ കോപ്റ്റര്‍ തകര്‍ന്ന് വീണത് സ്വന്തം മിസൈലേറ്റെന്ന് സൂചന; പിഴവ് കണ്ടെത്തിയാല്‍ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ മടിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍  

കശ്മീരിലെ ബുഡ്ഗാമില്‍ ആറ് വ്യോമസേന ജവാന്‍മാരുടേയും ഒരു സാധാരണക്കാരന്റേയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതീവ ഗുരുതര പിഴവെന്ന് സൂചനകള്‍. ഫെബ്രുവരി 27ന് എംഐ17 വി 5 ഹെലികോപ്ടര്‍ തകര്‍ന്ന് വീണത് ഇന്ത്യയുടെ തന്നെ മിസൈലേറ്റത് കൊണ്ടായിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഗരേന്ദ് കലാന്‍ ഗ്രാമത്തില്‍ കോപ്റ്റര്‍ തകര്‍ന്ന് വീഴുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ സൈന്യം മിസൈല്‍ തൊടുത്തിരുന്നുവെന്ന് വ്യക്തമായി. പിഴവ് പറ്റിയത് എവിടെയാണെന്ന് അന്വേഷണം നടത്തുകയാണെന്നും തെറ്റുകാരെന്ന് കണ്ടെത്തിയാല്‍ അവരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ മടിക്കില്ലെന്നും വ്യോമസേനയിലെ ഉന്നതവൃത്തങ്ങള്‍ എക്കണോമിക ടൈംസിനോട് പറഞ്ഞു.

കോപ്റ്റര്‍ തകര്‍ന്ന് വീഴുന്നതിന് മുമ്പ് നടന്ന സംഭവങ്ങളേക്കുറിച്ചാണ് വ്യോമസേന അന്വേഷണം നടത്തുന്നത്. ശത്രുവിന്റേയും സ്വന്തം സൈന്യത്തിന്റേയും വിമാനങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കും. കോപ്റ്ററിലെ ബ്ലാക് ബോക്‌സ് കാണാതായെന്നും പ്രദേശവാസികള്‍ എടുത്തുകൊണ്ടുപോയിരിക്കാമെന്നും വ്യോമസേന പറഞ്ഞിരുന്നു.  

ഫെബ്രുവരി 27ന് രാവിലെ 25ഓളം പാക് പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലെത്തിയതിനേത്തുടര്‍ന്ന് സൈന്യം ജമ്മു കശ്മീരില്‍ വ്യോമ പ്രതിരോധ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. പാക് പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയേക്കുമെന്നും ആക്രമണത്തിന് സായുധ യുഎവികള്‍ കൂടി (ആളില്ലാ പോര്‍വിമാനം) വിന്യസിച്ചിട്ടുണ്ടാകാമെന്നും സൂചനകളുണ്ടായിരുന്നു. പാക് വ്യോമസേനയും ഇന്ത്യന്‍ വ്യോമ സേനയും തമ്മില്‍ നൗഷേര സെക്ടറില്‍ ആകാശയുദ്ധം നടന്ന പത്തുമിനുട്ടിനിടെയാണ് എംഐ17 വി 5 കോപ്റ്റര്‍ തകര്‍ന്ന് വീണത്. ഇസ്രയേല്‍ നിര്‍മ്മിതമെന്ന് കരുതപ്പെടുന്ന മിസൈല്‍ വിക്ഷേപിക്കപ്പെട്ടതതും ഇതേ പത്ത് മിനുട്ടിനുള്ളിലാണ്. ആക്രമണം പ്രതീക്ഷിച്ചിരുന്ന സമയമാകയാല്‍ കമാന്‍ഡ്-കണ്‍ട്രോള്‍ സംവിധാനങ്ങള്‍ അതീവ സമ്മര്‍ദ്ദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബുഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനാ കോപ്റ്റര്‍ തകര്‍ന്ന് വീണത് സ്വന്തം മിസൈലേറ്റെന്ന് സൂചന; പിഴവ് കണ്ടെത്തിയാല്‍ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ മടിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍  
എംഐ17 വി 5 കോപ്റ്റര്‍ യുഎവി ആയി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യോമസേന വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

കോപ്റ്റര്‍ തകര്‍ന്ന് വീണത് വ്യോമസേന സ്ഥിരീകരിച്ചെങ്കിലും പാകിസ്താനുമായുണ്ടായ വ്യോമസംഘര്‍ഷത്തേക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല. നൗഷേരയിലെ വ്യോമസംഘര്‍ഷത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയ പാക് സൈന്യം കോപ്റ്റര്‍ തകര്‍ന്ന വീണ സംഭവത്തില്‍ തങ്ങളുടെ പോര്‍വിമാനങ്ങളുടെ ഇടപെടല്‍ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.

എംഐ17 വി 5 കോപ്റ്റര്‍
എംഐ17 വി 5 കോപ്റ്റര്‍

ഏറ്റവും മികച്ച ഹെലികോപ്റ്ററുകളില്‍ ഒന്നായാണ് എംഐ17 വി 5 വിലയിരുത്തപ്പെടുന്നത്. ഇവയ്ക്ക് സാങ്കേതിക തകരാറുകള്‍ തീരെ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബുഡ്ഗാമില്‍ കോപ്റ്റര്‍ തകര്‍ന്ന് വീഴുന്നതിന് മുമ്പ് ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടെന്നും കോപ്റ്റര്‍ താഴേയ്ക്ക് വീണത് പുകഞ്ഞുകൊണ്ടാണെന്നും ദൃക്‌സാക്ഷി വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018