National

ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച കേന്ദ്രമന്ത്രി ചൗബേയ്ക്കും 149 ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു 

പെരുമാറ്റചട്ട ലംഘനം നടത്തിയ കേന്ദ്ര ആരോഗ്യ ക്ഷേമ വകുപ്പ് മന്ത്രി അശ്വിനി ചൗബേയ്ക്കും 149 ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ എഎഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റാണ പ്രതാബ് സിംഗ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പേര് പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, അപമാനിക്കല്‍ തുടങ്ങിയ ഐപിസി വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിഹാറില്‍ മാതൃക പെരുമാറ്റചട്ട ലംഘനം ചൂണ്ടികാണിച്ച് അശ്വിനി ചൗബേയും കൂട്ടാളികളും സഞ്ചരിച്ച വാഹനവ്യൂഹത്തെ കഴിഞ്ഞ ദിവസം സബ് ജില്ലാ മജിസ്ട്രേറ്റും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തടഞ്ഞിരുന്നു. നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അശ്വിനി ചൗബേ ആക്രോശിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

മന്ത്രിയെ അനുഗമിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് അനുമതിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് അറിയിക്കവെയാണ് എസ്ഡിഎം കെകെ ഉപാധ്യായയ്ക്ക് നേരെ ചൗബേ കയര്‍ത്തത്. കേന്ദ്രമന്ത്രി ആക്രോശിക്കുമ്പോഴും ചിരിച്ചുകൊണ്ട് സംയമനത്തോടെ കാര്യം പറഞ്ഞ് ബോധിപ്പിക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

വാഹനം തടഞ്ഞത് ആരുടെ ഉത്തരവിലാണെന്ന് ചോദിച്ചായിരുന്നു മന്ത്രി കയര്‍ത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് എത്തിയിരിക്കുന്നതെന്ന് അറിയിച്ചപ്പോള്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലേക്കയക്കാനായിരുന്നു മന്ത്രിയുടെ മറുപടി. വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ മാത്രമാണ് കമ്മീഷന്‍ നിര്‍ദേശമെന്നറിയിച്ചപ്പോള്‍ തന്റെ വാഹനം പിടിച്ചെടുക്കാന്‍ എസ്ഡിഎമ്മിന് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. പിന്നീട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും മന്ത്രിയുടെ വാഹനവും കടന്നു പോവുകയും ചെയ്തിരുന്നു.

സംഭവത്തില്‍ നിയമപരമായ നടപടിയുണ്ടാകുമെന്ന് എസ്ഡിഎം അറിയിച്ചിരുന്നു. സ്ഥലത്ത് വാഹനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നുവെന്ന പരാതി ലഭിച്ചതു കൊണ്ടാണ് എത്തിയത്. 30-40 വരെ വാഹനങ്ങളാണ് മന്ത്രിയുടെ അകമ്പടിക്കുണ്ടായിരുന്നത് എല്ലാ വാഹനങ്ങള്‍ക്കും നേരെ നടപടിയെടുക്കുമെന്നും എസ്ഡിഎം വ്യക്തമാക്കിയിരുന്നു. ബുക്സറിലെ സിറ്റിംഗ് എംപിയായ ചൗബേ തന്നെയാണ് ഇത്തവണയും മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018