National

‘ആ നിസഹായരായ ആത്മാക്കള്‍ മരിച്ചാല്‍ പിന്നെ രസമുണ്ടാകില്ല’; ടിവി 9 സിഇഒയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള അവമതിപ്പ് പ്രകടമാക്കി മോഡി; ഭീഷണിയുടെ സ്വരമെന്ന് കോണ്‍ഗ്രസ്     

തന്റെ വിമര്‍ശകരായ മാധ്യമപ്രവര്‍ത്തകരോടുള്ള അവമതിപ്പും അനിഷ്ടവും പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടിവി 9 ചാനലിന്റെ പുതിയ ഹിന്ദി ന്യൂസ് ചാനല്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മോഡി തന്നെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള പുച്ഛം സിഇഒയോട് തന്റെ പരാതി പരിഹാസരൂപേണ പറഞ്ഞത്.

'എന്നെ അധിക്ഷേപിക്കുക എന്നത് രക്തത്തിലുള്ള ആള്‍ക്കാരെ താങ്കള്‍ ജോലിക്കെടുത്തുവല്ലെ?' എന്ന് ചാനല്‍ സിഇഒ രവി പ്രകാശിനോട് മോഡി തമാശമട്ടില്‍ ചോദിച്ചു. അതില്‍ ഒരു ചില മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സിഇഒ മറുപടി നല്‍കി. അത് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ മോഡിയുടെ ചിരിച്ചു കൊണ്ടുള്ള മറുപടിയെത്തി.

അങ്ങനെ ചെയ്യരുത്, ഈ നിസ്സഹായരായ ആത്മാക്കള്‍ ജിവിച്ചു പൊയ്ക്കോട്ടെ, ആ ആത്മാക്കള്‍ മരിച്ചാല്‍ പിന്നെ ഒരു രസമുണ്ടാവില്ല.  
നരേന്ദ്ര മോഡി  

ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും മോഡിയുടെ വാക്കുകളില്‍ വേറെ അര്‍ത്ഥങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. ലജ്ജാവഹമെന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് ദേശീയ വക്താവ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. മോഡി പരസ്യമായി ടിവി9 ചാനലിനെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മോഡിയുടെ സംഭാഷണം അതേപടി പകര്‍ത്തിയെഴുതി ട്വീറ്റ് ചെയ്താണ് എഎപി എംഎല്‍എ അല്‍ക്ക ലാംബ പ്രതികരിച്ചത്.

പ്രധാനമന്ത്രി മോഡി എപ്പോഴാണ് ടിവി 9ലെ മാധ്യമപ്രവര്‍ത്തകരുടെ രക്തം പരിശോധിച്ചതെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങ് ചോദിച്ചു. എന്നാല്‍ മോഡി ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഒരു തമാശ മാത്രമാണ് പറഞ്ഞതെന്നും ആരോപിച്ച് ബിജെപി അനുഭാവികളും രംഗത്തെത്തി.

ഇന്നലെയായിരുന്നു ടിവി9 ന്റെ പുതിയ ഹിന്ദി വാര്‍ത്താ ചാനലിന്റെ ഉദ്ഘാടനം. ചടങ്ങില്‍ ചാനല്‍ മാര്‍ച്ച് 31ന് ആരംഭിക്കുന്നത് നന്നായി, മറിച്ച് ഏപ്രില്‍ 1നാണ് തുടങ്ങിയിരുന്നതെങ്കില്‍ നിങ്ങളെ ആളുകള്‍ വിശ്വസിക്കില്ലായിരുന്നുവെന്നും മോഡി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018