National

തന്റെ പ്രതിമ നിര്‍മ്മിച്ചത് ജനങ്ങളുടെ താല്‍പര്യപ്രകാരമെന്ന് കോടതിയില്‍ മായാവതി; ‘ദളിത് നേതാവിന്റെ പ്രതിമയുണ്ടാക്കുമ്പോള്‍ മാത്രം എന്താണ് പ്രശ്നം’ 

ഖജനാവിലെ പണം ഉപയോഗിച്ച് സ്വന്തം പ്രതിമ നിര്‍മ്മിച്ച നടപടിയെ ന്യായീകരിച്ച് ബിഎസ്പി നേതാവ് മായാവതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ കോടിക്കണക്കിന് രൂപ ചെലവാക്കി നിര്‍മ്മിച്ച പ്രതിമ ‘ജനങ്ങളുടെ താല്‍പര്യം’ ആണെന്ന് അവര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

പണം വിദ്യാഭ്യാസത്തിനോ ആശുപത്രിക്കൊ ചിലവഴിച്ചുകൂടെ എന്നത് തര്‍ക്ക വിഷയമാണെന്നും കോടതിക്ക് അത് തീരുമാനിക്കാന്‍ കഴിയില്ലെന്നും മായാവതി സുപ്രീം കോടതി മുന്‍പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സ്വന്തം പ്രതിമ നിര്‍മ്മാണം, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണം എന്നിവ പൊതുപണം ഉപയോഗിച്ച് നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി മായാവതിക്കെതിരെ 2009 ല്‍ ആണ് ഒരു അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ വാദം നടക്കുന്നതിനിടയിലാണ് മായാവതി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ലക്നൗവിലും നോയ്ഡയിലുമാണ് മായാവതി സ്വന്തം പ്രതിമയും ബിഎസ്പി ചിഹ്നമായ ആനയുടെ പ്രതിമയും കോടിക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ചത്.

മായാവതി സ്വന്തം പ്രതിമയ്ക്കും പാര്‍ട്ടി സ്തംഭത്തിനുമായി ചെലവാക്കിയ തുക പൊതു ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് പ്രഥമദൃഷ്ട്യാ ഞങ്ങളുടെ കാഴ്ചപ്പാടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേസില്‍ നേരത്തെ വാദം കേള്‍ക്കവെ പറഞ്ഞിരുന്നു. രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കളുടേയും പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് തെറ്റാണെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

സംസ്ഥാന ഭരണകൂടം ഒരു ദളിത് വനിതാ നേതാവിനെ പരിഗണിച്ചു. സംസ്ഥാന ഭരണകൂടത്തിന്റെ ആ ഇച്ഛാശക്തിയെ എങ്ങനെ എനിക്ക് എതിര്‍ക്കാന്‍ കഴിയും. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രതിമയ്ക്കുള്ള ചിലവ് നോക്കിതന്നെയാണ് അനുവദിച്ചത്.
മായാവതി

സ്മാരകം നിര്‍മ്മിച്ചത് ജനങ്ങള്‍ക്ക് അതില്‍ നിന്ന് പ്രചോദനമുണ്ടാകാനാണെന്ന് മായാവതി പറഞ്ഞു. എന്ത് കൊണ്ട് ദളിത് നേതാവ് പ്രതിമ നിര്‍മ്മിക്കുമ്പോള്‍ മാത്രം പ്രശ്‌നം? കോണ്‍ഗ്രസും ബിജെപിയും പ്രതിമ നിര്‍മ്മിക്കുമ്പോള്‍ യാതൊരു പ്രശ്‌നവുമില്ലല്ലോ?. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ശിവാജി, എന്‍ടി രാമറാവു, ജയലളിത എന്നിവരെ ഓര്‍മിപ്പിച്ചു കൊണ്ട് മായാവതി ചോദിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018