National

അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നും പണം പിടിച്ചെടുത്തു; മോഡിയുടെ റാലിയില്‍ വതരണം ചെയ്യാനുളള തുകയെന്ന് കോണ്‍ഗ്രസ്; ബിജെപി പണം നല്‍കി വോട്ടു വാങ്ങുന്നു

ബിജെപി നേതാവും അരുണാചല്‍ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു സഞ്ചരിച്ച വാഹനവ്യൂഹത്തില്‍ നിന്ന് ഒരു കോടി എട്ടുലക്ഷം രൂപ കണ്ടെടുത്ത സംഭവത്തില്‍ ബിജെപി പണം നല്‍കി വോട്ട് വാങ്ങുകയാണെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്.

ഇന്നലെ രാത്രിയാണ് പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണമേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തില്‍ നിന്നും പണം പിടിച്ചെടുത്തത്. പണം വിതരണം ചെയ്ത് വോട്ട് നേടാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പ്രധാനമന്ത്രി നരേന്ദ്രമോഡി അരുണാചലിലെ പസീഗഢില്‍ തെരഞ്ഞെടുപ്പ് റാലിക്കായി ഇന്ന് എത്താനിരിക്കെയാണ് ഇന്നലെ പണം പിടിച്ചെടുത്തത്.

മോഡിയുടെ റാലിയില്‍ വിതരണം ചെയ്യാനുള്ള പണമാണ് പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. പണം സിയാങ് ഗസ്റ്റ് ഹൗസില്‍ നിന്ന് പസീഗഢിലേക്ക് കൊണ്ടു പോകുന്നവഴിക്കാണ് കണ്ടെത്തിയത്. അരുണാചലിലെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. അധികാരത്തിലെത്തി 100 ദിവസത്തിനുള്ളില്‍ 80 ലക്ഷം കോടി രൂപ തിരിച്ചെത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന്റെ ഭാഗമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

തപീറിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളണം, കൂടാതെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറാകണം. കാവല്‍ക്കാരന്‍ കള്ളനാണെന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിത്.
രണ്‍ദീപ് സിംഗ് സുര്‍ജേവാല

തപീര്‍ ഗാവുവില്‍ നിന്ന് മുന്‍പും പണം പിടിച്ചെടുത്ത സംഭവമുണ്ടായിട്ടുണ്ടെന്ന് സുര്‍ജേവാല ആരോപിച്ചു. മണിപ്പൂര്‍ തെരഞ്ഞെടുപ്പ് സമയത്ത്, ഗുവാഹട്ടി വിമാന താവളത്തില്‍വെച്ചാണ് വന്‍ തുക ആദായ നികുതി ഉദ്യോഗസ്ഥര്‍ തപീറില്‍ നിന്ന് കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018