National

യുപിയില്‍ 1700 ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയത് 1.7 കോടി രൂപ; വോട്ടിനുളള കോഴയെന്ന് സംശയം; നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

യുപിയിലെ മൊറാദാബാദില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടത് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൊറാദാബാദ് ജില്ലയിലെ 1700 അക്കൗണ്ടുകളിലേക്കാണ് 10000 രൂപ വീതം എത്തിയത്. 1.7 കോടി രൂപയാണ് വിതരണം ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുളള പണം വിതരണം വോട്ടിനുളള കോഴയാണോ എന്ന് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അക്കൗണ്ടുകള്‍ കമ്മീഷന്റെ നിരീക്ഷണത്തിലാണ്.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി 2014 ആഗ്‌സ്തിലാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനം ചെയ്ത 15 ലക്ഷം ഈ അക്കൗണ്ടുവഴി ജനങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രചാരണം..

തെരഞ്ഞെടുപ്പിലെ കളളപ്പണത്തിന്റെ ഒഴുക്ക് അന്വേഷിക്കുന്ന ഏജന്‍സികളും ആദായ നികുതി വകുപ്പും ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കുകളോട് പണത്തിന്‍രെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ കളളപ്പണം ഒഴുകുന്നത് തടയാന്‍ വിപുലമായ സന്നാഹങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടന്നീളം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്, കസ്റ്റംസ്, രഹസ്യാന്വേഷണ ഏജന്‍സി, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ നിരീക്ഷണമേര്‍്‌പ്പെടുത്തിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018