National

നോട്ട് നിരോധനവര്‍ഷം നികുതി അടക്കാത്തത് 88 ലക്ഷം പേര്‍; മുന്‍വര്‍ഷത്തേക്കാള്‍ പത്ത് മടങ്ങ് വര്‍ധന; മോഡി സര്‍ക്കാരിന്റെ ‘വിജയ വാദങ്ങള്‍’ക്ക് മുഖമടച്ചടി 

നോട്ട് നിരോധനത്തെ തുടര്‍ന്ന് നികുതി വരുമാനം വര്‍ധിച്ചുവെന്ന മോഡി സര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടി. നോട്ട് .നിരോധനമേര്‍പ്പെടുത്തിയ 2016-17 സാമ്പത്തിക വര്‍ഷം 88 ലക്ഷം ആളുകള്‍ നികുതി അടയ്ക്കുന്നത് നിര്‍ത്തിവെച്ചുവെന്നാണ് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016-17 സാമ്പത്തിക വര്‍ഷം 1.06 കോടി പുതിയ നികുതിദായകര്‍ എത്തിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതലാണെന്നും മോഡി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നാലുവര്‍ഷത്തെ ഫയലുകള്‍ പരിശോധിക്കുമ്പോള്‍, നേരത്തെ ആദായനികുതി അടച്ചവരില്‍ പലരും നോട്ട് നിരോധനമേര്‍പ്പെടുത്തിയ വര്‍ഷം നികുതി അടച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

2015-16 സാമ്പത്തിക വര്‍ഷം 8.56 ലക്ഷം ആളുകളാണ് നികുതി അടയ്ക്കാത്തതെങ്കില്‍ 2016-17 വര്‍ഷം ഇതിന്‍രെ പത്ത് മടങ്ങ് 88.04 ലക്ഷം ആളുകളാണ് നികുതി അടയ്ക്കാനുണ്ടായിരുന്നത്. ഇത് രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ കണക്കാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2013 ല്‍ 37.54 ലക്ഷം, 2014 ല്‍ 16.32 ലക്ഷം, 2015 ല്‍ 8.56 ലക്ഷം എന്നിങ്ങനെയാണ് പലകാരണങ്ങളാല്‍ നികുതി അടയ്ക്കാത്തവര്‍. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് നോട്ട് നിരോധനത്തോടെ 88.04 ല്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ കൃത്യമായി നികുതി അടച്ചിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതടക്കം കാരണങ്ങളാല്‍ നികുതി അടയ്ക്കാനാകാതെ വന്നതാണ് എണ്ണം ഇത്രകണ്ടങ്ങ് വര്‍ധിക്കാന്‍ കാരണം.

ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും വരുമാനം മാര്‍ഗ്ഗം ഇല്ലാതായതുമാണ് നികുതി അടയ്ക്കാത്തതിന് കാരണമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ആകെയുള്ള കറന്‍സിയുടെ 86 ശതമാനം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതോടെ സാമ്പത്തിക നില ആകെ തകര്‍ന്നുവെന്നും ഇവര്‍ പറയുന്നു.

ഇന്ത്യയുടെ ധനകമ്മി വര്‍ധിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മൊത്തം സമ്പദ് വ്യവസ്ഥയുടെ (ജിഡിപി) 3.3% ആയി കമ്മി ചുരുക്കുമെന്ന് ബജറ്റില്‍ മോഡി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇത് മുന്‍വര്‍ഷത്തെ പോലെ, ഇതു 3.5 % ആകുമെന്നാണ് നിലവിലെ പ്രവചനങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന മൊത്തം കമ്മി 6.24 ലക്ഷം കോടി രൂപയായിരുന്നു(ജിഡിപിയുടെ 3.3%). എന്നാല്‍, അര്‍ധവാര്‍ഷിക കണക്കില്‍ ഇതു 7.16 ലക്ഷം കോടി രൂപയായി. ലക്ഷ്യമിട്ടതിന്റെ 114.8 %. ഇതേ കാലയളവില്‍ കഴിഞ്ഞവര്‍ഷം 112 % ആയിരുന്നു.

ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടു വലിക്കുന്നതിന് നോട്ട് നിരോധനവും ജിഎസ്ടിയും കാരണമായെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കുന്നതിന് മുന്‍പ് 2012 മുതല്‍ 2016 വരെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മികച്ച രീതിയിലായിരുന്നുവെന്നും രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് അപര്യാപ്തമാണെന്നും അമേരിക്കയില്‍ കാലിഫോര്‍ണിയ സര്‍വകലാശാല പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018