National

പോണോഗ്രഫി പ്രോല്‍സാഹിപ്പിക്കുന്നു: ടിക് ടോക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം; ‘കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടു വരണം’

പോണോഗ്രാഫി പ്രചരിപ്പിക്കുന്നതിന് ജനപ്രിയ ചൈനീസ് വീഡിയോ ആപ്‌ളിക്കേഷനായ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് ഇടക്കാല നിര്‍ദേശം നല്‍കി.

ടിക് ടോക് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നുവെന്നും, ഇന്ത്യന്‍ സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആത്മഹത്യ അടക്കം ഗൗരവമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ടിക് ടോക് വീഡിയോകള്‍ സംപ്രേഷണം ചെയ്യരുതെന്ന മാധ്യമങ്ങള്‍ക്കും നിര്‍ദേശമുണ്ട്.

ടിക് ടോക് ഉപയോഗിക്കുന്ന കുട്ടികള്‍ ലൈംഗിക ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് എന്‍ കൃഭാകരന്‍, എസ്എസ് സുന്ദര്‍ എന്നിവരടങ്ങുന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ചൂണ്ടിക്കാട്ടി. കുട്ടികള്‍ സൈബര്‍ ആക്രമണത്തില്‍ ഇരയാകുന്നത് തടയാന്‍ അമേരിക്കയില്‍ നടപ്പാക്കിയ 'ചില്‍ഡ്‌റണ്‍ ഓണ്‍ലൈന്‍ പ്രൈവസി ആക്ട്' പോലെ നിയമം കൊണ്ടു വരുന്നതില്‍ ഏപ്രില്‍ 16ന് മുന്‍പ് മറുപടി നല്‍കാനും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ബ്ലൂവെയില്‍ ഗെയിം പോലുള്ളവ യുവാക്കളുടെ ആത്മഹത്യക്ക് തന്നെ കാരണമായിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ഇത്തരം പ്രശനങ്ങളെ കുറിച്ച് അധികാരികള്‍ ജാഗ്രത പുലര്‍ത്തണം, നിര്‍ദോഷികളായ മൂന്നാമതരൊളെ ആളുകള്‍ അധിക്ഷേപിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളും ടിക് ടോക് വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നു. അത് നിരോധിക്കേണ്ടതാണ്.

ടിക് ടോക് ആപ്ലിക്കേഷനില്‍ പ്രചരിക്കുന്ന അനുചിതമായ കണ്ടന്റുകളുടെ അപകടത്തെ കുറിച്ചും പറഞ്ഞ കോടതി കുട്ടികള്‍ പരിചയമില്ലാത്തവരുമായി നേരിട്ട് ഇടപെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി.

ടിക് ടോക് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെടുമെന്ന് തമിഴ്‌നാട് ഐടി മിനിസ്റ്റര്‍ എം മണികണ്ഠന്‍ അറിയിച്ച് 2 മാസം പിന്നിടുമ്പോഴാണ് കോടതി ഉത്തരവ്.

ചെറിയ വീഡിയോകള്‍ നിര്‍മിക്കാനായി കുട്ടികളടക്കമുള്ളവര്‍ ഉപയോഗിക്കുന്ന ടിക് ടോകിന് ഇന്ത്യയില്‍ 10 കോടിയിലധികം ഫോളോവേഴ്‌സുണ്ട്. ഉത്തരവിന്റെ വിധ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ വേണ്ട നടപടികളെടുക്കുമെന്ന് ടിക് ടോക് വക്താവ് അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018