National

‘2018ല്‍ 1.1 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം, 2015 മുതല്‍ 75 പട്ടിണി മരണങ്ങള്‍’; മോഡി സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍  

മോഡി സർക്കാരിനെതിരെ കുറ്റപത്രവുമായി സിവിൽ സൊസൈറ്റി സംഘടനകൾ. 2018ല്‍ മാത്രം 1.1 കോടി തൊഴില്‍ നഷ്ടമുണ്ടായെന്നും ഇതില്‍ 90 ലക്ഷവും ഗ്രാമീണ മേഖലയിലാണ് സംഭവിച്ചതെന്നും സിവില്‍ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണത്തെ വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ 'കുറ്റപത്രത്തിലാണ്' വിവരങ്ങളുള്ളത്. ജന്‍ സരോക്കാര്‍ 2019 (പീപ്പിള്‍സ് അജണ്ട) പ്രഖ്യാപിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ, ഏകതാ പരിഷത്ത്, നേഷന്‍ ഫോര്‍ ഫാമേഴ്‌സ്, റൈറ്റ് ടു ഫുഡ് ക്യാംപെയ്ന്‍ തുടങ്ങി നിരവധി സംഘടകള്‍ പങ്കെടുത്തു.

'ചാര്‍ജ്ഷീറ്റിലെ' പ്രസക്തഭാഗങ്ങള്‍

  • 2018ല്‍ മാത്രം 1.1 കോടി തൊഴില്‍ നഷ്ടം, 90 ലക്ഷം ഗ്രാമീണമേഖലയില്‍
  • 2016 നവംബറിലെ നോട്ട് നിരോധനം മൂലം 35 ലക്ഷം ജോലികള്‍ നഷ്ടമായി.
  • 2015 മുതല്‍ 10 സംസ്ഥാനങ്ങളില്‍ നിന്നായി കുട്ടികള്‍ ഉള്‍പ്പെടെ 75 പേര്‍ പട്ടിണി മൂലം മരിച്ചു.
  • പട്ടിണി മരണത്തിന് ഇരയായ 42 പേരുടെ മരണത്തിന് ഇടയാക്കിയത് ആധാര്‍ മൂലം റേഷന്‍ മുടങ്ങിയത്.
  • എന്‍ഡിഎ സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിന് നല്‍കുന്ന ഫണ്ട് വെട്ടിക്കുറച്ചു. 2014-15ല്‍ 10,523 കോടിയായിരുന്നത് 2018-19 9,949 കോടിയായി കുറഞ്ഞു.
  • കെട്ടിക്കിടക്കുന്ന വിവരാവകാശ അപേക്ഷകളുടെ എണ്ണം 8.5ലക്ഷത്തില്‍ നിന്നും (2014-15) 14.5 ലക്ഷമായി (2017-18) വര്‍ധിച്ചു.
‘2018ല്‍ 1.1 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം, 2015 മുതല്‍ 75 പട്ടിണി മരണങ്ങള്‍’; മോഡി സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍  

ഏപ്രില്‍ ആറിന് ന്യൂഡല്‍ഹി തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ സംഘടിക്കാനൊരുങ്ങുകയാണ് സംഘടനകള്‍. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ഡിഎംകെ, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ടിഡിപി, എന്‍സിപി, സിപിഐഎംഎല്‍, എല്‍ജെഡി, സ്വരാജ് ഇന്ത്യ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ജനസരോക്കര്‍ പ്രോഗ്രാമില്‍ പങ്കെടുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018