National

ആദ്യം യോഗി രാജ്യദ്രോഹിയെന്ന് വികെ സിങ്; വിവാദമായപ്പോള്‍ മലക്കം മറിച്ചില്‍, കുറ്റം മുഴുവന്‍ ബിബിസി ഹിന്ദിക്ക്; പിന്നാലെ അഭിമുഖം മുഴുവനായും പുറത്ത് വിട്ട് ചാനല്‍

ഇന്ത്യന്‍ സൈന്യത്തെ മോഡി സേനയെന്ന വിളിച്ച യോഗി ആദിത്യനാഥിനെ രാജ്യദ്രോഹിയെന്ന വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ജനറല്‍ വികെ സിങ്. ബിബിസി ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വികെ സിങിന്റെ പ്രസ്താവന. ഇന്ത്യന്‍ സൈന്യത്തെ മോഡി സേന എന്ന് വിളിക്കുന്നത് തെറ്റും അവര്‍ രാജ്യദ്രോഹികളുമാണ് എന്നായിരുന്നു വികെ സിങ്ങിന്റെ പ്രസ്താവന.

ഇന്ത്യന്‍ സൈന്യത്തെ മോഡി സേന എന്ന് വിളിക്കുന്നത് തെറ്റാണ് അത് മാത്രമല്ല അവര്‍ രാജ്യദ്രോഹികളുമാണ്. ഇന്ത്യന്‍ സൈന്യം ഇന്ത്യയുടേതാണ് അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതുമല്ല. നിക്ഷപക്ഷരായിരിക്കാന്‍ അവര്‍ പ്രതിബന്ധരാണ്
വികെ സിങ്ങ്

യോഗിയെ വിമര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അദ്ദേഹം അത് നിഷേധിക്കുകയും. പ്രസ്താവന പുറത്ത് വിട്ട ബിബിസി ഹിന്ദി ചാനലിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. ബിബിസി ഹിന്ദി വാര്‍ത്തകളെ വളച്ചൊടിക്കുന്ന മാധ്യമം ആണെന്നായിരുന്നു സിങ്ങ് ട്വിറ്ററില്‍ കുറിച്ചത്. അഭിമുഖം നടത്തിയ റിപ്പോര്‍ട്ടര്‍ക്കെതിരെയും അദ്ദേഹം കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത. താന്‍ സംസാരിക്കുമ്പോള്‍ അയാള്‍ ഉറങ്ങുകയായിരുന്നോ എന്ന് വികെ സിങ്ങ് ചോദിച്ചു. തെറ്റായ പ്രസ്താവന തന്റെ മേല്‍ കെട്ടിവയ്ക്കുന്നതിന് എത്ര പണം ലഭിച്ചുവെന്നും സിങ്ങ് ട്വീറ്റില്‍ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ വികെ സിങ്ങിന്റെ അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോ ബിബിസി ഹിന്ദി പുറത്ത് വിട്ടു. വികെ സിങ് എന്താണ് പറഞ്ഞതെന്ന് കണ്ടു കൊളളൂ എന്ന് പറഞ്ഞായിരുന്നു വീഡിയോ പുറത്ത് വിട്ടത്.

ഏപ്രില്‍ ഒന്നിന് ഗാസിയാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ സൈന്യത്തെ മോഡി സേന എന്ന് യോഗി വിശേഷിപ്പിച്ചത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വരുകയും യോഗിയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018