National

മുസ്ലീം വിദ്യാര്‍ത്ഥിയെ താലിബാനെന്ന് വിളിച്ച് ജഗ്ഗി; മാപ്പ് സ്വീകരിക്കാതെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് യൂണിയന്‍; ‘സദ്ഗുരു’വിനെ വകതിരിവ് പഠിപ്പിച്ച് വിദ്യാര്‍ത്ഥികള്‍  

ജഗ്ഗി വാസുദേവ്  
ജഗ്ഗി വാസുദേവ്  

മുസ്ലീം വിദ്യാര്‍ത്ഥിയെ താലിബാനെന്ന്് വിളിച്ച ജഗ്ഗി വാസുദേവിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് വിദ്യാര്‍ത്ഥി യൂണിയന്‍. ജഗ്ഗിയുടെ പരാമര്‍ശം ഇസ്ലാമോഫോബിയ ആയാണ് തങ്ങള്‍ കാണുന്നതെന്ന് എല്‍എസ്ഇയു വ്യക്തമാക്കി.

മാര്‍ച്ച് 27ന് തന്റെ 'യൂത്ത് ആന്റ് ട്രൂത്ത്' പരിപാടിയുമായി സര്‍വ്വകലാശാലയിലെത്തിയ ജഗ്ഗി വസുദേവ് പാകിസ്താന്‍ വംശജനായ ബിലാല്‍ ബിന്‍ സാഖിബ് എന്ന വിദ്യാര്‍ത്ഥിയുമായി സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. 'ഒരു പക്കാ താലിബാനിയെയാണ് നമുക്കിവിടെ കിട്ടിയിരിക്കുന്നത്' എന്ന് ജഗ്ഗി ബിലാലിനോട് പറയുന്നതിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ഇസ്ലാമോഫോബിക് പരാമര്‍ശം ക്യാംപസില്‍ അനുവദിക്കാനാകില്ലെന്നും അപലപനീയമാണെന്നും ജഗ്ഗി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

ഇതിനോട് പ്രതികരിച്ച ജഗ്ഗി വസുദേവ് വിചിത്രമായ വിശദീകരണവുമായാണ് രംഗത്തെത്തിയത്. താന്‍ വ്യക്തിപരമായി നടത്തിയ സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും താന്‍ ഉദ്ദേശിച്ചത് താലിബാന്‍ എന്ന വാക്കിന്റെ അറബിക് അര്‍ത്ഥമാണെന്നുമായിരുന്നു ജഗ്ഗിയുടെ വാദം. ഇന്ത്യയില്‍ ഉത്സാഹികളായ വിദ്യാര്‍ത്ഥികളെ താലിബാന്‍ എന്ന് വിളിക്കാറുണ്ടെന്നും 'സദ്ഗുരു' കള്ളം പറഞ്ഞു.

അറബിയില്‍ താലിബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ‘ഉത്സാഹിയായ വിദ്യാര്‍ത്ഥി’ എന്നാണ്. ഉത്സാഹഭരിതരായ വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ എല്ലായ്‌പ്പോഴും അങ്ങനെ വിളിക്കാറുണ്ട്. ഈ സാഹചര്യത്താലാണ് ബിലാലിനോട് തമാശയായി അത് പറഞ്ഞത്. ആരുടെയെങ്കിലും മനോവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.   
ജഗ്ഗി വാസുദേവ്  

ജഗ്ഗി വാസുദേവിന്റെ പരാമര്‍ശങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.

എല്‍എസ്ഇയു മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയും പരാമര്‍ശം ഇസ്ലാമോഫോബിക് ആണെന്ന് കരുതുകയും ചെയ്യുന്നു. വീഡിയോ ‘വികൃതമായി എഡിറ്റ് ചെയ്‌തെന്ന്’ വിശ്വസിക്കുന്നില്ല. അത്യുത്സാഹം എന്ന അര്‍ത്ഥത്തില്‍ ‘താലിബാന്‍’ എന്ന വാക്ക് ഇന്ത്യയില്‍ സാധാരാണയായി പ്രയോഗിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നില്ല.   
എല്‍എസ്ഇയു  
മുസ്ലീം വിദ്യാര്‍ത്ഥിയെ താലിബാനെന്ന് വിളിച്ച് ജഗ്ഗി; മാപ്പ് സ്വീകരിക്കാതെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് യൂണിയന്‍; ‘സദ്ഗുരു’വിനെ വകതിരിവ് പഠിപ്പിച്ച് വിദ്യാര്‍ത്ഥികള്‍  

ധാരാളം അനുയായികളുള്ള, അധികാരവും സ്ഥാനവുമുള്ള, സഹിഷ്ണുത പ്രോത്സാഹിക്കുന്നതായി അവകാശപ്പെടുന്ന വ്യക്തികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 'താലിബാന്‍' എന്ന വാക്കുമായി ബന്ധപ്പെട്ട രാഷ്ട്രീയപരവും തീവ്രവാദപരവുമായ അര്‍ത്ഥങ്ങളേക്കുറിച്ച് ബോധ്യവും സൂക്ഷ്മബോധവുമുള്ളവരായിരിക്കണം. വസുദേവിന്റെ പ്രതികരണങ്ങള്‍ പോലുള്ള 'കാഷ്വല്‍ ഇസ്ലാമോഫോബിയ', തെറ്റിദ്ധാരണയും തീര്‍പ്പും കല്‍പിക്കുന്ന സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ബ്രിട്ടനിലും ന്യൂസിലാന്‍ഡിലും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ മുസ്ലീംകള്‍ ഭീകരാക്രമണത്തിന് ഇരയാകുന്ന സാഹചര്യവും വിദ്യാര്‍ത്ഥികള്‍ 'സദ്ഗുരുവിനെ' ചൂണ്ടിക്കാട്ടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018