National

കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റിന് നേര്‍ക്ക് നിരന്തരം സൈബര്‍ അറ്റാക്ക്!; ‘രാഷ്ട്രീയത്തിലേക്കുള്ള സാധാരണക്കാരന്റെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കം’ 

ബെഗുസരായി മണ്ഡലത്തില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെയാണ് കനയ്യ കുമാര്‍ നേരിടുന്നത്. മാര്‍ച്ച് 26 നാണ് ക്രൗഡ് ഫണ്ടിംഗ് വഴി പണം സമാഹരിക്കാന്‍ തുടങ്ങിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ജനങ്ങളോട് ധനസഹായം അഭ്യര്‍ത്ഥിച്ച ഇടത് സ്ഥാനാര്‍ത്ഥിയും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റിനെ നേരെ സൈബര്‍ അറ്റാക്ക്. സൈബര്‍ അറ്റാക്ക് നടന്നെങ്കിലും വെബ്സൈറ്റ് വീണ്ടും പ്രവര്‍ത്തന സജ്ജമായി. അവര്‍ഡെമോക്രസി ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് വഴിയാണ് കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ധനശേഖരണം നടത്തുന്നത്. സൈറ്റിലേക്ക് സംഭാവന ചെയ്യാന്‍ ആളുകള്‍ തയ്യാറാകുമ്പോഴും നിരന്തരമുള്ള സൈബര്‍ അറ്റാക്ക് മൂലം സൈറ്റ് തകരാറിലാകുന്നുവെന്ന് കനയ്യ പറഞ്ഞു.

ഇത് സര്‍ക്കാരിന്റെ ഗൂഡാലോചനയാണോ അല്ലയോ എന്ന് പറയാനാവില്ല. പക്ഷേ എന്റെ സൈറ്റ് നിരന്തരം ആക്രമിക്കപ്പെടുകയാണ്‌. ധനികരായ, അധികാരം കയ്യാളുന്ന ആളുകള്‍ സാധാരണക്കാരന്റെ രാഷ്്ട്രീയത്തില്‍ എത്താനുള്ള എല്ലാ ശ്രമങ്ങളെയും തടയാന്‍ ശ്രമിക്കുന്നുവെന്നാണ് ഇതില്‍ നിന്ന ജനങ്ങള്‍ മനസിലാക്കേണ്ടത്.
കനയ്യ കുമാര്‍

രാഷ്ട്രീയത്തിന്റെ പുതിയമുഖം എന്ന നിലയ്ക്കായിരുന്നു കനയ്യ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്താന്‍ തീരുമാനിച്ചത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നല്ല മറിച്ച സാധാരണക്കാരില്‍ നിന്നാണ് പണം സ്വീകരിക്കുന്നതെന്ന് കനയ്യ വ്യക്തമാക്കി. സംഭാവന നല്‍കുന്നവരുടെ പേരും തുകയുമെല്ലാം സൈറ്റില്‍ കൃത്യമായി കൊടുക്കുമെന്നും കനയ്യ പറഞ്ഞു.

Link for contribution- https://www.ourdemocracy.in/Campaign/Kanhaiya

Posted by Kanhaiya Kumar on Monday, March 25, 2019

ക്രൗഡ് ഫണ്ടിങ് വഴി എഴുപത് ലക്ഷം രൂപയോളം സമാഹരിച്ചതായി സൈറ്റില്‍ കാണാം. അയ്യായിരത്തിലേറെ ആളുകളാണ് ക്രൗഡ് ഫണ്ടിങ്ങിലേക്ക് പണം നല്‍കിയത്. 5,326 പേര്‍ ചേര്‍ന്ന് 70,00,903 രൂപയാണ് കനയ്യ കുമാറിന് സമാഹരിച്ച് നല്‍കിയത്. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റായ കനയ്യ കുമാര്‍ ബെഗുസരായി മണ്ഡലത്തില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെയാണ് നേരിടുന്നത്. അവര്‍ ഡെമോക്രസി എന്ന ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴിയാണ് കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് ചിലവിലേക്ക് പണം സമാഹരിക്കുന്നത്. മഹേശ്വര്‍ പെരി എന്ന വ്യക്തി അഞ്ച് ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. ലഭിച്ച ഏറ്റവും കുറഞ്ഞ സംഭാവന 100 രൂപയാണ്.

കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റിന് നേര്‍ക്ക് നിരന്തരം സൈബര്‍ അറ്റാക്ക്!; ‘രാഷ്ട്രീയത്തിലേക്കുള്ള സാധാരണക്കാരന്റെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കം’ 

മാര്‍ച്ച് 26 നാണ് ക്രൗഡ് ഫണ്ടിംഗ് വഴി പണം സമാഹരിക്കാന്‍ തുടങ്ങിയത്. ആദ്യ ദിവസം തന്നെ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. പിന്നീടാണ് സൈറ്റിനെതിരെ സൈബര്‍ അറ്റാക്ക് ഉണ്ടാകുന്നത്. അത് പരിഹരിച്ച ശേഷമാണ് സമാഹരണം തുടര്‍ന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018