National

ബിജെപി സ്വന്തം പാര്‍ട്ടിയെന്ന് പറഞ്ഞ രാജസ്ഥാന്‍ ഗവര്‍ണര്‍ കുരുക്കില്‍; മോഡിക്ക് വേണ്ടി വോട്ട് ചോദിച്ച കല്യാണ്‍ സിങ്ങിന് എതിരെ നടപടിക്ക് രാഷ്ട്രപതിയുടെ ശുപാര്‍ശ

ബിജെപി സ്വന്തം പാര്‍ട്ടിയാണെന്നും വീണ്ടും ബിജെപി തന്നെ വിജയിക്കണമെന്നും പറഞ്ഞുകൊണ്ട് നരേന്ദ്ര മോഡിക്ക് വോട്ടു ചോദിച്ച രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിനെതിരെ നടപടി. സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്കയച്ച കത്ത് രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.

മോഡിക്കായി പ്രചരണത്തിനിറങ്ങിയ ഗവര്‍ണര്‍ ഭരണഘടനാ പദവിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്‍ ചൊവ്വാഴ്ച രാഷ്ട്രപതിക്ക് കത്തയച്ചത്. വിദേശ പര്യടനത്തിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചെത്തിയ ഉടനെയാണ് കത്തില്‍ 'ആവശ്യമായ നടപടി' യെടുക്കണമെന്ന് നിര്‍ദേശിച്ച് ആഭ്യന്തരമന്ത്രാലത്തിനു കൈമാറിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കഴിഞ്ഞമാസം നിലവില്‍വന്ന പെരുമാറ്റച്ചട്ടം ഗവര്‍ണറുടേതുപോലുള്ള ഭരണഘടനാപദവി വാഹിക്കുന്നവര്‍ക്ക് ബാധകമല്ല. എങ്കിലും ഭരണഘടന പ്രകാരം ഗവര്‍ണര്‍, രാഷ്ട്രപതി തുടങ്ങിയവര്‍ രാഷ്ട്രീയ പാര്‍ട്ടികളോടും ചായ്വില്ലാതെ നിഷ്പക്ഷമായിരിക്കണമെന്നാണ് ചട്ടം. സിങ്ങിന്റെ പ്രസ്താവനയ്ക്ക് ശേഷം തന്നെ ‘ഭരണഘടനാപദവി വഹിക്കുന്ന ആര്‍ക്കും പ്രചാരണം നടത്താന്‍ അനുവാദമില്ലെ’ന്നും രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരുന്നു.

1990-കളില്‍ മകനു വേണ്ടി പ്രചാരണത്തിനിറങ്ങിയതിന് രാജി വെക്കേണ്ടി വന്ന ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ഗുല്‍ഷര്‍ അഹമ്മദിന് ശേഷം പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി നേരിടുന്ന ഗവര്‍ണറാകും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാണ്‍ സിങ്. ഗവര്‍ണര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുകാട്ടി തെരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതിക്കു കത്തയക്കുന്നതും അപൂര്‍വമാണ്. അതുകൊണ്ട് തന്നെ നടപടി ഉണ്ടായില്ലെങ്കില്‍ ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുകയും ചെയ്യും. രാഷ്ട്രപതിയുടെ നിക്ഷപക്ഷതയും ചോദ്യം ചെയ്യപ്പെടും.

സ്വന്തം നാടായ അലിഗഢില്‍ വച്ചായിരുന്നു നരേന്ദ്രമോഡി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്ന് കല്യാണ്‍ സിങ്ങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഞങ്ങളെല്ലാവരും ബിജെപി പ്രവര്‍ത്തകരാണ്, ഞങ്ങള്‍ക്ക് ബിജെപി വിജയിച്ചു കാണണം. മോഡി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണം. അത് രാജ്യത്തിനും സമൂഹത്തിനും ഗുണം ചെയ്യും. എന്നായിരുന്നു കല്യാണ്‍ സിങ്ങ് പറഞ്ഞത്.

ഹിന്ദുത്വവാദികള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് കല്യാണ്‍ സിങ്ങ്. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്നുവെങ്കിലും 2014ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ സിങ്ങിനെ ഗവര്‍ണറായി നിയമിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018