National

ഫലപ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കാന്‍ തയ്യാര്‍, 50% വിവിപാറ്റ് എണ്ണുക തന്നെ വേണം; സുപ്രീംകോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സത്യവാങ്മൂലം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. വിവിപാറ്റ് എണ്ണുന്നത് ഫല പ്രഖ്യാപനം ആറുദിവസം വരെ നീളാന്‍ കാരണമായേക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിയില്‍ പാര്‍ട്ടികള്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയേ തീരൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ അറിയിച്ചു. ഫലം അറിയാന്‍ അഞ്ച് ദിവസം കാത്തിരിക്കാന്‍ തയ്യാര്‍ ആണ്. വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ ഇപ്പോള്‍ ഉളളതിനെക്കാളും ഇരട്ടി ആള്‍ക്കാരെ ചുമതലപ്പെടുത്തിയാല്‍ വേഗത്തില്‍ എണ്ണല്‍ പുര്‍ത്തിയാക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിലെ വിശ്വാസ്യത ഉറപ്പാക്കാന്‍ ആണ് ലക്ഷ്യം എന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കോടതിയെ അറിയിച്ചു.

സിപിഐഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സത്യവാങ് മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും.

പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മെയ് 23ന് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നുവെന്നും വിവിപാറ്റുകള്‍ എണ്ണേണ്ടിവന്നാല്‍ ഫലപ്രഖ്യാപനം ആറു ദിവസം വരെ നീണ്ടുപോകാമെന്നുമാണ് കമ്മീഷന്റെ വാദം. 400 പോളിംഗ് കേന്ദ്രങ്ങളുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018