National

കനയ്യയ്ക്ക് പിന്തുണയുമായി പത്രികാ സമര്‍പ്പണത്തിന് ബോളിവുഡ് താരങ്ങളെത്തും; ബഗുസരായില്‍ പ്രചരണത്തിന് സാമൂഹ്യ പ്രവര്‍ത്തകരും 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബഗുസരായ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ബോളിവുഡ് താരങ്ങളുമെത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഏപ്രില്‍ 9ന് കനയ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തും പത്മപുരസ്‌കാര ജേതാവുമായ ജാവേദ് അക്തറും ഭാര്യയും അഭിനേത്രിയുമായ ഷബാന അസ്മിയും എത്തുമെന്നാണ് സൂചന.

ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസമോ അതിന് ശേഷം പ്രചരണ പരിപാടികള്‍ക്കോ എത്തുമെന്ന് കനയ്യയുടെ സഹോദരനായ പ്രിന്‍സ് കുമാര്‍ പറഞ്ഞു. മറ്റ് ചില പ്രമുഖരും കനയ്യയ്ക്ക് പിന്തുണ അറിയിച്ചെത്തുമെന്നറിയിച്ചിട്ടുണ്ട് ആരെല്ലാം എത്തിച്ചേരുമെന്ന കാര്യത്തില്‍ പൂര്‍ണ്ണമായി തീരുമാനമായിട്ടില്ലെങ്കിലും ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും ഉറപ്പായും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിനം ഉണ്ടാവുമെന്ന് പ്രിന്‍സ് പറഞ്ഞു.

ബോളിവുഡ് താരമായ സ്വര ഭാസ്‌കറും പിന്തുണ അറിയിച്ച് പത്രികാ സമര്‍പ്പണ വേളയിലെത്തിയേക്കും. ബെംഗലുരുവില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ പ്രകാശ് രാജും പിന്തുണ അറിയിക്കാനായി എത്താന്‍ സാധ്യതയുണ്ട്.

ഇവരെ കൂടാതെ കനയ്യയുടെ പ്രചരണത്തിന് മുന്നില്‍ നില്‍ക്കാനായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗുര്‍മേഹര്‍ കൗര്‍, ജെഎന്‍യു വിദ്യാര്‍ഥിനി ഷെഹ്‌ല റാഷിദ് ഷോറ, ഹൈദരബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെയും ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെയും അമ്മമാരും എത്തിയേക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018