National

മണിപ്പൂരില്‍ മോഡിയുടെ പ്രസംഗത്തിനിടെ കൂട്ടത്തോടെ റാലി വിട്ട് ജനം; ആളുകളെ പൂട്ടിയിട്ട് പൊലീസ്; ഗേറ്റ് ചാടിക്കടന്നും തുറപ്പിച്ചും സ്ത്രീകളുടെ രക്ഷപ്പെടല്‍

മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ബിജെപി റാലിയില്‍ നിന്ന് പുറത്തുപോകാന്‍ ശ്രമിച്ച ജനത്തെ ബന്ധനസ്ഥരാക്കി പൊലീസ്. ഞായറാഴ്ച്ച മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹാപ്റ്റ കാങ്‌ജെയ്ബങ് മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. മോഡി പ്രസംഗിക്കുന്നതിനിടെ കസേരകള്‍ കാലിയാക്കി ജനം കൂട്ടത്തോടെ എഴുന്നേറ്റ് പോകുന്നതിന്റേയും നിന്ന് പുറത്തുപോകാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചും ഗേറ്റുകള്‍ പൂട്ടിയും തടയുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

പുറത്തുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ജനക്കൂട്ടത്തില്‍ കുറച്ചുപേരെ മാത്രം കടത്തിവിടുന്നതും ശേഷിക്കുന്നവരെ തിരികെ അകത്തേക്ക് തന്നെ തള്ളി വിടുന്നതുമാണ് ഒരു വീഡിയോയില്‍. പൊലീസ് മരപ്പലക കുറുകെ പിടിച്ച് ആളുകളെ തടയുന്നതും ദൃശ്യങ്ങളിലുണ്ട്.

പൊലീസ് പൂട്ടിയിട്ട വലിയ ഗേറ്റ് ഒരു പെണ്‍കുട്ടിയും യുവതിയും ചേര്‍ന്ന് ചാടിക്കടക്കുന്നതും അവരെ മറ്റ് സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് മറ്റൊരു വീഡിയോയില്‍. സ്ത്രീകളുടെ പ്രതിഷേധത്തിന് വഴങ്ങി പൊലീസ് ഗേറ്റ് തുറക്കുകയും തിരക്കില്‍ പെട്ട് പ്രായമായ ഒരു സ്ത്രീ വീഴുകയും ചെയ്തു. ഇതേ സമയത്ത് മൈതാനത്ത് നിന്ന് ബിജെപി നേതാവ് ഭാരത് മാതാ കീ ജയ്, നരേന്ദ്ര മോഡി കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018